ബോളിവുഡ് നടൻ മിതിലേഷ് ചതുർവേദി ( 67) അന്തരിച്ചു.


ബോളിവുഡ് നടന്‍ മിതിലേഷ് ചതുര്‍വേദി(67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. വെര്‍സോവയിലെ ശ്മശാനത്തില്‍ വച്ച് വൈകുന്നേരമായിരിക്കും സംസ്‌കാരം നടക്കുന്നത്. 

ഭായ് ഭായ് ആണ് മിതിലേഷ് ചതുര്‍വേദിയുടെ ആദ്യ സിനിമ. പിന്നീട് മുപ്പതിനലിധികം സിനിമകളില്‍ അഭിനയിച്ചു. 'കോയി മില്‍ഗയാ', 'റെഡി', 'സത്യ' തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 'താല്‍', 'ഫിസ', 'അശോക', 'കൃഷ്', 'ഗുലാബോ സിതാബോ', വെബ് സീരീസായ 'സ്‌കാം' 1992 തുടങ്ങിയവയിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

No comments:

Powered by Blogger.