" ലാ ടൊമാറ്റിനാ" ട്രെയ്ലർ പുറത്തിറങ്ങി.

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന
 'ലാ ടൊമാറ്റിനാ' എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി.


മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായടി.അരുണ്‍കുമാർതിരക്കഥസംഭാഷണമെഴുതുന്നു.പുതിയ കാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരുസാഹചര്യത്തിന്റെവര്‍ത്തമാന കാല നേർക്കാഴ്ചകൾദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ രമേഷ് 
രാജശേഖരൻ,മരിയ തോപ്സൺ(ലണ്ടൻ)എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാൽ  നിർവ്വഹിക്കുന്നു.ഡോ. ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികൾക്ക് അർജുൻ വി അക്ഷയ സംഗീതം പകരുന്നു.എഡിറ്റർവേണുഗോപാൽ,കല- ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ്-പട്ടണം ഷാ,സ്റ്റില്‍സ്-നരേന്ദ്രൻ കൂടാല്‍,ഡിസൈന്‍സ്- ദിലീപ് ദാസ്,സൗണ്ട്-കൃഷ്ണനുണ്ണി,
ഗ്രാഫിക്സ്മജുഅൻവർ,കളറിസ്റ്റ്-യുഗേന്ദ്രൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-കൃഷ്ണ.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.