സഹസംവിധായകൻ പി.കെ.ജയകുമാർ അനുസ്മരണം .


തൃശ്ശൂർ : മലയാള ചലച്ചിത്ര ലോകത്തെ ദുഃഖത്തിലാഴ്ത്തി അകാലത്തിൽ വിടപറഞ്ഞ സഹസംവിധായകൻ പി.കെ. ജയകുമാറിന്റെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി തൃശ്ശൂർ ലോകോളേജിൽ സഹപാഠികളും സിനിമയിലെ സഹപ്രവർത്തകരും  ഒത്തുകൂടി. 

അടുത്തവർഷം മുതൽ തൃശ്ശൂർ ലോ കോളേജിലെ ഏറ്റവും മാർക്ക്നേടുന്നവിദ്യാർത്ഥിയ്ക്ക്‌ പി കെ  ജയകുമാർ എൻഡോവ്മെന്റ്സമ്മാനിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്ന് അധ്യക്ഷൻ  
ഹരിദാസ് എറവക്കാട് സൂചിപ്പിച്ചു . ലോ കോളേജിലെ ജയകുമാറിന്റെ അധ്യാപകൻ കൂടിയായ പ്രൊഫസർ അഭിലാഷ് ഗോപിനാഥ് എൻഡോവ്മെന്റിലേക്കുള്ള ആദ്യ തുക സംവിധായകൻ സോഹൻ സീനുലാലിന് കൈമാറി . 

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ നടത്തുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച  സംവിധായകനുള്ള അവാർഡ് ജയകുമാറിന്റെ പേരിൽ നൽകാൻ സംഘടന തീരുമാനിച്ച കാര്യം ഫെഫ്ക വർക്കിങ്ങ് ജനറൽ സെക്രട്ടറി സോഹൻ സീനുലാൽ യോഗത്തിൽ അറിയിച്ചു .

ജയകുമാറിന്റെകുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്ത അനുസ്മരണ ചടങ്ങിൽ ഷാജി അസീസ് , ബൈജുരാജ് ചേകവർ , സ്മിജേഷ് തങ്കപ്പൻ, അവിനാശ്, അർജുൻ, ഫിറോഷ്, ജോഫി , സതീഷ് എന്നിവർ ജയകുമാറുമായുള്ള ദീപ്‌തമായ ഓർമ്മകൾ പങ്കുവെച്ചു .
സഹപാഠികളായ സുഷിൽ സ്വാഗതവും ജിനീഷ് നന്ദിയും പറഞ്ഞു .

No comments:

Powered by Blogger.