50 കോടി ക്ലബില്‍ ചാക്കോച്ചന്‍, ടോട്ടൽ ബിസിനസ്സിൽ വൻ നേട്ടവുമായി 'ന്നാ താന്‍ കേസ് കൊട്'



പ്രദര്‍ശനത്തിനെത്തി മൂന്ന് വാരാന്ത്യങ്ങൾ പിന്നിടുമ്പോള്‍ കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' 50 കോടി ക്ലബിലേയ്ക്ക്‌. സിനിമയുടെ നിർമ്മാതാവായ സന്തോഷ് ടി. കുരുവിളയുടെ ഫേസ്ബുക്ക് പേജിലൂടെയുംസഹനിർമ്മാതാവായ കുഞ്ചാക്കോ ബോബന്റെ പേജിലൂടെയുമാണ് ഈ വിവരം പുറത്ത് വിട്ടിരിയ്ക്കുന്നത്.

നിരവധി ഹൗസ് ഫുൾ ഷോകളിലൂടെയും എക്സ്ട്രാ ഷോകളിലൂടെയും ഈ ചിത്രം ധാരാളം പ്രേക്ഷരെ ഇപ്പോഴും തീയറ്ററുകളിലെത്തിയ്ക്കുന്നു. ഈന്ത്യയിലെ തിയെറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ച ഈ ചിത്രം ഒരാഴ്ചയ്ക്ക് ശേഷം ഓവർസീസ്റിലീസ്ചെയ്യുകയും 
വിതരണാവകാശം ഉയർന്ന തുകയ്ക്ക് ഫാർസ് ഫിലിംസ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. ചിത്രം ഗൾഫിലും യൂറോപ്പിലുമൊക്കെ വൻ കളക്ഷൻ നേടി വരിയാണ്. 

ഈ ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിംഗ് റൈറ്റ്സും സാറ്റലൈറ്റ് തുകയും വൻ തുകയ്ക്കാണ്ഒപ്പുവയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ഒപ്പം റീമേക്ക് റൈറ്റ്സിനും മികച്ച ഓഫറുകളാണ്ലഭിയ്ക്കുന്നതെന്ന്പ്രൊഡക്ഷൻകമ്പനിയായSTK Frames ഒഫീഷ്യൽസ് അറിയിക്കുന്നു. എല്ലാ പ്ലാറ്റ്ഫോമിലൂടെയും നടന്ന ഈ മികച്ചബിസിനസ്നിർമ്മാതാക്കൾക്ക് വലിയ പ്രതീക്ഷകളാണ് സമ്മാനിയ്ക്കുന്നത്. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. 'സൂപ്പര്‍ ഡീലക്‌സ്', 'വിക്രം' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം ആണ് ഇത്. സന്തോഷ് ടി. കുരുവിള നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഷെറിന്‍ റേച്ചല്‍ എന്നിവര്‍ സഹനിര്‍മാതാക്കളുമാണ്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കള്ളൻ നീതിക്കുവേണ്ടി നടത്തുന്ന കോടതി വിചാരണയുടെപശ്ചാത്തലത്തില്‍ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. കോടതിയാണ് ചിത്രത്തില്‍ ഭൂരിഭാഗവും പശ്ചാത്തലമാകുന്നത്. പ്രേക്ഷകനെ ഒരൽപ്പം പോലും മടുപ്പിക്കാതെ, ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള സന്ദര്‍ഭങ്ങള്‍ ഉൾക്കൊണ്ട, കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തില്‍ തന്നെ ഏറ്റവും വ്യത്യസ്ത രൂപത്തിലും ഭാവത്തിലുംഎത്തിയചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'

കാസര്‍കോട് ചീമേനി പശ്ചാത്തലമായി ഒരുങ്ങിയ ചിത്രം 2016 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലെ കഥയാണ്‌ പറയുന്നത്‌. ഒരു സാധാരണക്കാരന്‍ സമൂഹത്തില്‍അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെ നര്‍മ്മത്തിന്റെഅകമ്പടിയോടുകൂടിയാണ്‌ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സംവിധായകൻ എത്തിച്ചിരിക്കുന്നത്. കോടികള്‍ ചെലവഴിച്ചു നിര്‍മ്മിക്കുന്ന റോഡുകള്‍ ഒരു മഴക്കാലം കഴിയുമ്പോഴേക്കും കുണ്ടും കുഴിയുമാകുന്നു എന്നതിന്റെ പിന്നാമ്പുറ രഹസ്യങ്ങളും ചിത്രം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. റിലീസിന് മുൻപേ 
പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും വേറിട്ട ടൈറ്റിലും, വ്യത്യസ്തമായ്‌ മാർക്കറ്റിംഗും ചിത്രത്തിന്മേലുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. 

ഛായാഗ്രഹണം: രാകേഷ് ഹരിദാസ് (ഷേർണി ഫെയിം). എഡിറ്റിംങ്: മനോജ് കണ്ണോത്ത്
. ഗാനരചന: വൈശാഖ് സുഗുണൻ. സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിംഗ്: വിപിൻ നായർ. സ്റ്റിൽസ്: ഷാലു പേയാട്. കലാസംവിധാനം: ജോതിഷ് ശങ്കർ. വസ്ത്രാലങ്കാരം: മെൽവി. മേക്കപ്പ്‌: ഹസ്സൻ വണ്ടൂർ. പ്രൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി. ഫിനാൻസ്‌ കൺട്രോളർ: ജോബീഷ്‌ ആന്റണി. കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് മാധവൻ. ഫിനാൻസ് കൺട്രോളർ: ജോബീഷ് ആന്റണി. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: അരുൺ സി തമ്പി. പരസ്യകല: ഓൾഡ് മങ്ക്സ്. പി.ആർ.ഒ: മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ്: ഹെയിൻസ്‌.

No comments:

Powered by Blogger.