പൊന്നിൻ ചിങ്ങമാസത്തെ വരവേറ്റ് ആവണി ഓണപ്പാട്ട് ശ്രദ്ധ നേടുന്നു ..... എം ജി ശ്രീകുമാറിന്റെ സ്വരമാധുരി.....

പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെസ്വരമാധുരിയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഓണപ്പാട്ട് "ആവണി " ശ്രദ്ധേയമാകുന്നു.  
        
" ആവണി " എന്നാൽ പൊന്നിൻ ചിങ്ങമാസം. കർക്കിടകം കഴിഞ്ഞെത്തുന്ന പുലരിയിൽ, നമ്മൾ മലയാളികൾ തന്റെ വിളനിലങ്ങളിൽ പച്ചപ്പിന്റെ നാമ്പ് മുളപ്പിക്കുന്ന കാലം.  ഒരു ഉത്സവതിമിർപ്പോടെ നമ്മുടെ കേരളം ഭരിച്ചതായി പറയപ്പെടുന്ന മാവേലിയെ ഓർമ്മിക്കുവാനും നൻമകൾ പകർന്ന് ഒത്തൊരുമയായി അഘോഷിക്കുന്നതുമാണ് ഓണം ആവണി മാസം . ചിങ്ങമാസം പിറക്കുമ്പോൾ മലയാളികളുടെ മനസിൽ ആയിരം വസന്തം വിരിയുന്നതു പോലെ ജാതി മതഭേദ വർണ്ണങ്ങളില്ലാതെ ഈ ഓണവും പൂത്തുലയട്ടെ .... 

ആവണിയുടെ വരികളെഴുതിയിരിക്കുന്നത് ചലച്ചിത്ര ഗാനരചയിതാവ്‌ രാജശേഖരൻ തുടലിയും വരികൾക്ക്ഈണമിട്ടിരിക്കുന്നത് ചലച്ചിത്ര സംഗീത സംവിധായകൻ കൂടിയായ ജി കെ ഹരീഷ്മണിയുമാണ്. ഹരീഷ് മണി തന്നെയാണ് പ്രോഗ്രാമിംഗുംനടത്തിയിരിക്കുന്നത്. 

വിതരണം - വിൽസൺ ഓഡിയോസ് , പെർക്കഷൻ - മുരളി പുനലൂർ, മിക്സിംഗ് & മാസ്റ്ററിംഗ് - സുനീഷ് എസ് ആനന്ദ് (ബെൻസൺ ക്രിയേഷൻസ് ).

https://youtu.be/BgHbFipF2C8

അജയ് തുണ്ടത്തിൽ .
( പി.ആർ. ഓ )  

No comments:

Powered by Blogger.