25 കോടി ക്ലബില്‍ വീണ്ടും ചാക്കോച്ചന്‍, " ന്നാ താന്‍ കേസ് കൊട് " തേരോട്ടം തുടരുന്നു ...

തിയേറ്ററുകളെ ഇളക്കി മറിച്ച് ചാക്കോച്ചന്റെ 'ന്നാ താന്‍ കേസ് കൊട്' തേരോട്ടം തുടരുന്നു. പ്രദര്‍ശനത്തിന് എത്തി ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം 25 കോടി ക്ലബിലാണ്  ഇടംപിടിച്ചിരിക്കുന്നത്. 

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രം ജി.സി.സി റിലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഓഗസ്റ്റ് 18 മുതലാണ് ചിത്രം ജി.സി.സി രാജ്യങ്ങളില്‍ റിലീസ് ചെയ്യുക. ദുബായിലെ ദെയ്റ സിറ്റി സെന്റര്‍, വോക്സ് മാക്സ് വണ്ണില്‍ ഓഗസ്റ്റ് 18 വ്യാഴാഴ്ച്ച വൈകിട്ട് 7:45നുള്ള ഷോയ്ക്ക് കുഞ്ചാക്കോ ബോബനും, ഗായത്രി ശങ്കറും, നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയും പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാനായി എത്തുന്നുണ്ട്. 

ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. 'സൂപ്പര്‍ ഡീലക്‌സ്', 'വിക്രം' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം ആണ് ഇത്.  സന്തോഷ് ടി. കുരുവിള നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഷെറിന്‍ റേച്ചല്‍ എന്നിവര്‍ സഹനിര്‍മാതാക്കളുമാണ്.

ഛായാഗ്രഹണം: രാകേഷ് ഹരിദാസ് (ഷേർണി ഫെയിം). എഡിറ്റിംങ്: മനോജ് കണ്ണോത്ത്. ഗാനരചന: വൈശാഖ് സുഗുണൻ. സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിംഗ്: വിപിൻ നായർ. സ്റ്റിൽസ്: ഷാലു പേയാട്. കലാസംവിധാനം: ജോതിഷ് ശങ്കർ. വസ്ത്രാലങ്കാരം: മെൽവി. മേക്കപ്പ്‌: ഹസ്സൻ വണ്ടൂർ. പ്രൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി. ഫിനാൻസ്‌ കൺട്രോളർ: ജോബീഷ്‌ ആന്റണി. കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് മാധവൻ. ഫിനാൻസ് കൺട്രോളർ: ജോബീഷ് ആന്റണി. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: അരുൺ സി തമ്പി. പരസ്യകല: ഓൾഡ് മങ്ക്സ്. പി.ആർ.ഒ: മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ്: ഹെയിൻസ്‌.  

No comments:

Powered by Blogger.