സംവിധായകനായ വൈശാഖും നടൻ ഉണ്ണിമുകുന്ദനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് " ബ്രൂസിലി" .

മല്ലൂസിങ് എന്ന ഹിറ്റ്  ചിത്രത്തിനുശേഷം സംവിധായകനായ വൈശാഖും നടൻ ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് " ബ്രൂസിലി" .

ചിങ്ങം ഒന്നിനാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ് ഈ  ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കുന്നത്.

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ്  ഒരുങ്ങുന്നത്. 

ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രങ്ങളിൽ ഒന്നാണിത്.  
പൂർണ്ണമായും ആക്ഷൻ എന്റർടൈനറായി ഒരുങ്ങുന്ന ഈ ചിത്രം വിദേശരാജ്യങ്ങളിൽ അടക്കം ഷൂട്ടിംഗ് നടക്കും.

No comments:

Powered by Blogger.