സ്റ്റാൻലിയെ തേടി കേരളം...?'സ്റ്റാന്‍ലി എവിടെ..?' സമൂഹമാധ്യമങ്ങളില്‍ സ്റ്റാന്‍ലിയെ തേടിയുള്ള പോസ്റ്റുകള്‍ നിറയുകയാണ്. എന്തിനെ കുറിച്ചാണെന്ന് ഒരു പിടിയും തരാത്ത വിധത്തിലാണ് സ്റ്റാന്‍ലിയെ കുറിച്ചുളള പ്രചാരണം.

കഴിഞ്ഞദിവസംരാത്രിയോടെയാണ് സിനിമ താരങ്ങളായ അജു വര്‍ഗീസ്, സൈജു കുറുപ്പ്, പ്രിയാ വാര്യർ, അനാർക്കലി മരയ്ക്കാർ, സാനിയ ഇയ്യപ്പൻ, സിജു വിൽസൻ, അനുശ്രീ, നൈല ഉഷ, ആര്യ, മിഥുന്‍ തുടങ്ങിയവര്‍ ''സ്റ്റാന്‍ലി എവിടെ.?'' എന്ന പോസ്റ്റര്‍ പങ്കുവെച്ചത്. പോസ്റ്റിന് താഴെ പല സ്റ്റാന്‍ലിമാരും ഹാജര്‍ പറയുന്നുണ്ടെങ്കിലും, ഏതു സ്റ്റാന്‍ലിയെ ആണ് തേടുന്നത് എന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സോഷ്യല്‍ മീഡിയ പ്രചാരണത്തിന് പിന്നാലെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ''സ്റ്റാന്‍ലി എവിടെ.?'' എന്ന ചോദ്യവുമായി  ഹോര്‍ഡിങ്ങുകള്‍ ഉയരുകയും ചെയ്തു. 

നിഗൂഢമായ ചുവരുകള്‍ക്കിടയില്‍ ചുവന്ന സ്പ്രേ പെയിന്റ് കൊണ്ടാണ് 'എന്റെ സുഹൃത്ത് സ്റ്റാന്‍ലി എവിടെ' എന്ന് എഴുതിയിരിക്കുന്നത്. അപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാന്‍ലിയെ തേടി അലയുകയാണ് എല്ലാവരും. ചില കമന്റുകളില്‍ സ്റ്റാന്‍ലി എവിടെയോ പോയെന്നും ചിലര്‍ താനാണ് സ്റ്റാന്‍ലി എന്ന അവകാശവാദവുമായും എത്തിയിട്ടുമുണ്ട്. 'ആരെങ്കിലും എന്റെ സുഹൃത്തായ സ്റ്റാന്‍ലിയെ കണ്ടോ' എന്ന ഇന്നത്തെ പോസ്റ്ററും ഇതൊരു സിനിമാ പ്രൊമോഷന്റെ ഭാഗമാണെന്ന സൂചനയും നല്‍കുന്നുണ്ട്. പരസ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ഇത്തരത്തിലുള്ളൊരു ടീസര്‍ പ്രചാരണം മലയാള സിനിമയില്‍ ആദ്യമായി ആണ് ഉപയോഗിക്കുന്നത്.

No comments:

Powered by Blogger.