Ultimately man is a born animal !!

Ultimately man is a born animal  !!

സുരേഷ് ഗോപിയെ നായകനാക്കി 2009-ല്‍ ഞാന്‍ ഒരു സിനിമ ചെയ്തിരുന്നു. അതായിരുന്നു മലയാളത്തിലെ എന്‍റെ ആദ്യ സിനിമയും. മാധവിക്കുട്ടിയമ്മയുടെ "മനോമി" എന്ന നോവലിനെ ആധാരമാക്കി 2010-ല്‍ റിലീസ് ചെയ്ത "രാമരാവണന്‍" എന്ന സിനിമ എന്ത് കൊണ്ട് നിങ്ങളില്‍ എത്തിയില്ല? മറ്റൊന്നുമല്ല, അനാവശ്യ തിയേറ്റര്‍ സമരത്തിന്‍റെ രക്തസാക്ഷിയായിരുന്നു ആ സിനിമ. 

സമരം കഴിഞ്ഞ വേളയില്‍, ഒരു കൂട്ടം സിനിമകള്‍ക്കിടയില്‍, ഒരു ജൂലായ്‌ 30-നു, വെറും 14 സ്ക്രീനുകളില്‍ മാത്രം റിലീസ് ചെയ്യാന്‍ വിധിക്കപ്പെട്ടതിനാല്‍ തന്നെ, സാമ്പത്തികമായി വന്‍ നഷ്ടം വരുത്തി വയ്ക്കുകയും അധികം ആര്‍ക്കും കാണാന്‍ അവസരം ലഭിക്കാതെയും പോയി.

ഞാന്‍ നിരാശനായില്ല. കാത്തിരുന്നു!! ഇന്ന് ജൂലായ്‌ 29.

12 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സുരേഷ് ഗോപിയെ നായകനാക്കി നിര്‍മ്മിക്കപ്പെട്ട "പാപ്പന്‍" എനിക്കേറെ സന്തോഷം നല്‍കുന്നു. 14-ല്‍ നിന്നും 252 സ്ക്രീനുകളിലേയ്ക്കുള്ള അന്തരം സന്തോഷകരമല്ലേ? 

ജോഷി എന്ന, സംവിധായകരുടെ സംവിധായകന്‍റെ മാന്ത്രിക കരസ്പര്‍ശമേറ്റ "പാപ്പന്‍",‌ കുടുംബ പ്രേക്ഷകരുടെയും ആരാധകരുടെയും നിറഞ്ഞ സദസ്സില്‍ പ്രശംസകളോടെ പ്രദര്‍ശനം തുടരുന്നു.   

ഒരാളുടെ ഇന്നത്തെ ക്രൈമിനു പിന്നില്‍ അയാളെ വേദനിപ്പിച്ച ഒരു ഇന്നലെ ഉണ്ട്.

അയാള്‍ ചെയ്ത ശരികളില്‍ തെറ്റുകളുണ്ട്‌. ആ തെറ്റുകളില്‍ ശരികളും.

ഈ ചിത്രത്തിന്‍റെ വിജയം നിങ്ങളുടെ കരങ്ങളിലാണ്. എല്ലാ സിനിമാ പ്രേമികള്‍ക്കും ആസ്വാദകര്‍ക്കും ആരാധകര്‍ക്കും നന്ദി അറിയിക്കുന്നു.

റാഫി മതിര

No comments:

Powered by Blogger.