പത്ത് ഗോത്രഭാഷകളിൽ സിനിമ സംവിധാനം ചെയ്യാൻ വിജീഷ് മണി.

ഗോത്രമേഖലയിൽ കലാകാരൻമാരെ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പ്രോൽസാഹിപ്പിക്കുവാൻ ഫിലിം ക്ലബ് രൂപികരിച്ച് സംവിധായകൻ വിജീഷ് മണി. 

അഗസ്റ്റ് ഏഴ് മുതൽ ഒമ്പത് വരെ നടക്കുന്ന നാഷണൽ ട്രൈബൽ ഫിലിം ഫെസ്റ്റിവലിൻ്റെ സംഘാടന ചുമതല വിജീഷ് മണിയുടെ ഫിലിം ക്ലബിനാണ്. 

ചലച്ചത്രമേളകളിൽ ഗോത്രഭാഷ സിനിമകൾ പരിഗണിക്കപ്പെടുക കൂടിയാണ് ട്രൈബൽ ഫിലിം ഫെസ്റ്റിവലിൻ്റെ ഉദ്ദേശം. 

കൊഗൽ ,കുറുമ്പ ഭാഷകളിൽ വിജീഷ് മണി സംവിധാനം ചെയ്ത " മൗ..... സൗണ്ട് ഓഫ് പെയിൻ " മേളയിൽ പ്രദർശിപ്പിക്കും. അട്ടപ്പാടിയിലെ ഗോത്രകലാകാരൻ കെ. ഈശ്വരൻ ഇരുള ഭാഷയിൽ സംവിധാനം ചെയ്ത " കൊകൽ" എന്ന ചിത്രമാണ് ആദ്യ സംരംഭം. കാടാർ ഭാഷയിലുള്ള സിനിമ ഉടൻ ചിത്രീകരണം ആരംഭിക്കും. മാവില ഭാഷയിലും സിനിമ ചിത്രീകരിക്കുന്നുണ്ട്‌. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.