മമ്മൂട്ടി - ജിയോബേബി ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് നാളെ പുറത്തിറങ്ങും .

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ സിനിമയുമായി ജിയോ ബേബി ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് നാളെ മമ്മൂട്ടിപുറത്തിറക്കും.മമ്മൂട്ടിയുടെഫേസ്ബുക്ക്പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലിസ് ചെയ്യുന്നത്. 

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസും സിമ്മെട്രി സിനിമാസും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്‍റെ നിര്‍മ്മാണം.

കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ മലയാള സിനിമകള്‍ വലിയ പേര് നേടിയതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. 


No comments:

Powered by Blogger.