" പടച്ചോൻ്റെ കഥകൾ " എന്ന ആന്തോളജി ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി.

പ്രതിലിപി ക്രീയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന പടച്ചോന്റെ കഥകൾ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി.

നാല് നവാഗത സംവിധായകർ ഒന്നിക്കുന്ന ചിത്രത്തിൽ സുധീഷ്, നിഷ സാരഗ്, ഷെല്ലി കിഷോർ , ഡാവിഞ്ചി, ജിയോ ബേബി,വിജിലേഷ്, ബിജു സോപാനം,സതീഷ് കുന്നോത്ത്,വി. കെ ബൈജു, കബനി,ഷൈനി, ശിവദാസ് കണ്ണൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു

അഖിൽ ജി.ബാബു, ജിന്റോ തോമസ്, ധനേഷ് മന്ദൻകുളത്തിൽ, അജു സജൻ എന്നിവരാണ് ചിത്രത്തിന്റെ
സംവിധായകർ

പ്രതിലിപി ആണ് പടച്ചോന്റെ കഥകൾ നിർമിച്ചിരിക്കുന്നത്

മതങ്ങൾക്കും ജാതിക്കും അപ്പുറം എന്താണ് ദൈവം എന്ന കാലങ്ങളായുള്ള മനുഷ്യരുടെ ചോദ്യത്തിന്റെ ഉത്തരം തേടലാണ് ചിത്രത്തിന്റെ ഇതിവൃത്തം

ജ്വാലാമുഖി, മെൽവിൻ ഓമനപുഴ, ഷിനു ലോനപ്പൻ,സെബിൻ ബോസ്, അഖിൽ. ജി ബാബു എന്നിവരുടെ കഥയിൽ നിധീഷ് നടേരി, വിഷ്ണു മോഹനൻ,ജ്വാലമുഖി, അശ്വിൻ വിനോദ്,മെൽവിൻ ഓമനപുഴ,
 അജു സജൻ, അഖിൽ. ജി ബാബു എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് 

സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജിബാൽ, സാന്റി, സായിബാലൻ, അനിലേഷ് എൽ മാത്യു എന്നിവരാണ്.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് ചന്ദു മേപ്പയൂർ, സുജയ് സി നായർ എന്നിവരാണ്.

1 comment:

Powered by Blogger.