" ദി നെയിം " ( The Name ) പൂർത്തിയായി.


ഷൈൻ ടോം ചാക്കോ,
ബിനു പപ്പു, സംവിധായകൻ എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന " ദി നെയിം " എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂർ, ചാലക്കുടി, ആതിരപ്പള്ളി എന്നിവിടങ്ങളിലായി പൂർത്തിയായി.

ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂപ് ഷാജി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുധീർ കരമന,ജാഫർ ഇടുക്കി,സുനിൽ സുഖദ,
പ്രജോദ് കലാഭവൻ,
ജയകൃഷ്ണൻ ,പാഷാണം ഷാജി,ആരാധ്യ ആൻ,
മേഘാ തോമസ്സ്,ആഭിജ,
ദിവ്യാ നായർ,മീരാ നായർ,അനു നായർ,സരിതാ കുക്കു,
ജോളി ചിറയത്ത്,
ലാലി പി എം,അനഘ വി പി തുടങ്ങിയവരുംഅഭിനയിക്കുന്നു.കഥ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് 
ബിജി ബാൽ സംഗീതം പകരുന്നു. ഛായാഗ്രഹണം-ബിനു കുര്യൻ, എഡിറ്റർ-വി സാജൻ,പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻമേക്കപ്പ് -റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈനർ-അരുൺ മനോഹർ,കലാസംവിധാനം-പ്രദീപ്,സ്റ്റിൽസ്-നിദാദ് കെ എൻ, പരസ്യകല-കോളിൻസ് ലിയോഫിൽ, സൗണ്ട് ഡിസൈൻ-ഡാൻ,കോ-ഡയറക്ടർ-പ്രകാശ് മധു,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ,
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.