ശരത് കുമാറിൻ്റെ " ആഴി " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


888 പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ സുപ്പർ സ്റ്റാർ ശരത് കുമാർ നായകനാക്കി മാധവ് രാമദാസൻ സംവിധാനം ചെയ്യുന്ന "ആഴി "എന്ന തമിഴ് ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. 

തമിഴ് സിനിമയിൽ നവാഗത സംവിധായകനായ മാധവ് രാമദാസൻ സിനിമയുടെ ഫസ്റ്റ്ലുക്ക്പോസ്റ്റർ,നായകനായ ശരത് കുമാറിന്റെ ജന്മദിനത്തിലാണ് റിലീസ് ചെയ്തത്.

കടലിന്റെ പശ്ചാത്തലത്തിൽ പ്രണയത്തിനും രാഷ്ട്രീയത്തിനും പ്രാധാന്യം നൽകി അതിജീവനത്തിന്റെ കഥ ഈ ചിത്രത്തിൽ വളരെ കുറച്ചു കഥാപാത്രങ്ങളെ ഉള്ളു.

മൂർത്തി എന്ന കഥാപാത്രത്തെയാണ് ശരത് കുമാർ ആഴി യിൽ അവതരിപ്പിക്കുന്നത്.
മലയാള സിനിമയിൽ പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ച് ലോക ശ്രദ്ധ നേടിയ സുരേഷ് ഗോപി ചിത്രമായ "മേൽവിലാസം" റിലീസ് ചെയ്ത പതിനൊന്ന് വർഷം പൂർത്തിയാകുന്ന വേളയിലാണ് സംവിധായകൻ മാധവ് രാമദാസൻ തികച്ചും വ്യത്യസ്തമായ പ്രമേയവും അവതരണവുമായി 'ആഴി' യിലൂടെ എത്തുന്നത്.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.