"6 ഹവേഴ്സ് " സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ ടീസർ ടോവിനൊ തോമസ് റിലീസ് ചെയ്തു.



ഭരത് നായകനാകുന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ ടീസർ പ്രമുഖ നടൻ ടൊവിനോ തോമസ് റിലീസ് ചെയ്തു.ആറ് മണിക്കൂറിൽ നടക്കുന്ന അതിഭീകര സംഭവങ്ങൾ അവതരിപ്പിക്കുന്ന 6 ഹവേഴ്സ് ഓഗസ്റ്റ് 5-ന് തീയേറ്ററിലെത്തും.

ലേസിക്യാറ്റ്പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനൂപ് ഖാലീദ് നിർമ്മിക്കുന്ന ചിത്രം സുനീഷ് കുമാർ സംവിധാനം ചെയ്യുന്നു. പി.വി.ആർ.പിക്ച്ചേഴ്സ് ആണ് ചിത്രംതീയേറ്ററിലെത്തിക്കുന്നത്

ഭരത്തിൻ്റെഅഭിനയജീവിതത്തിലെ തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. കഥാപാത്ര വിജയത്തിനു വേണ്ടി സ്വന്തം ബോഡിവരെപാകപ്പെടുത്തിയാണ്ക്യാമറായ്ക്ക്മുമ്പിലെത്തിയത്.സംഘട്ടനത്തിന്പ്രാധാന്യമുള്ള സസ്പെൻസ് ത്രില്ലർ ചിത്രമാണ് 6 ഹവേഴ്സ്. ഈ രംഗങ്ങളിൽ ഭരത്തും സംഘവും നന്നായി ശോഭിക്കുകയും ചെയ്തു.

അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ ഒരു ഭീകരമായ സ്ഥലത്ത് അകപ്പെടുന്ന നാല്
യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.ഇവർ നാല് പേരും ആറ് മണിക്കൂറിനുള്ളിൽ ചില നീറുന്ന പ്രശ്നങ്ങളെ നേരിടുന്നു. ആരെയും ഞെട്ടിപ്പിക്കുന്ന ഈ സംഭവപരമ്പരകൾ, അത്യന്തം ഉദ്യോഗത്തോടെ സസ്പെൻസ് നിറച്ച്, പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിൽചിത്രീകരിച്ചിരിക്കുന്നു. 
മികച്ച ത്രില്ലർ ചിത്രങ്ങളെ വെല്ലുന്ന രീതിയിൽ ഈ രംഗങ്ങൾ ചിത്രീകരിക്കാൻ സംവിധായകനും, ക്യാമറാമാനും കഴിഞ്ഞിരിക്കുന്നു. കൈലാസ് മേനോൻ്റെ വ്യത്യസ്തമായ പശ്ചാത്തല സംഗീതം ആകർഷകമാണ്.അതുപോലെ സിനു സിദ്ധാർഥിൻ്റെ ഛായാഗ്രഹണം ചിത്രത്തിന് മിഴിവ് വർദ്ധിപ്പിച്ചിരിക്കുന്നു. വിപിൻപ്രഭാകറിൻ്റെഎഡിറ്റിംഗുംചിത്രത്തിൻ്റെ മാറ്റ് കൂട്ടിയിരിക്കുന്നു. പ്രേക്ഷകർക്ക് ഒരു വിരുന്നായിരിക്കും 6 ഹവേഴ്‌സ്.

ലേസി ക്യാറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനൂപ് ഖാലീദ് നിർമ്മിക്കുന്ന 6 ഹവേഴ്സ് സുനീഷ് കുമാർ സംവിധാനം ചെയ്യുന്നു. ക്യാമറ -സിനു സിദ്ധാർഥ് ,കഥ -സുരേഷ് തൂത്തുക്കുടി  ,തിരക്കഥ, സംഭാഷണം - അജേഷ് ചന്ദ്രൻ , എഡിറ്റിംഗ് - പ്രവീൺ പ്രഭാഗർ, ഗാനങ്ങൾ - മനു മഞ്ചിത്ത്, സംഗീതം - കൈലാസ് മേനോൻ, ആലാപനം‌ - നിത്യാ മാമൻ, നിരഞ്ച്, ആർട്ട് - ശ്രീജിത്ത് ശ്രീധർ, മേക്കപ്പ് - അനിൽ നേമം, കോസ്റ്റും - രമ്യ രാജൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിപിൻ വല്ലശ്ശേരി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ജസ്റ്റിൻ കൊല്ലം, പ്രോജക്റ്റ് ഡിസൈനർ - ആസിഫ് ആർ .എച്ച്,സൗണ്ട് ഡിസൈൻ - അരുൺ വർമ്മ ,അസോസിയേറ്റ് ഡയറക്ടർ - പ്രശാന്ത് വി.മേനോൻ, സ്റ്റിൽ - ശ്രീനി മഞ്ചേരി.വിതരണം :  പി.വി.ആർ.പിക്ച്ചേഴ്സ്.

ഭരത്, അനുമോഹൻ, ആദിൽ ഇബ്രാഹിം, അനൂപ് ഖാലിദ്, കൊച്ചുപ്രേമൻ, രമേഷ് വലിയശാല, സൂരജ് മോഹൻ, പ്രമീൾ, വിവിയ ശാന്ത്, നീന കുറുപ്പ് ,സാനിയ ബാബു എന്നിവർ അഭിനയിക്കുന്നു.

പി.ആർ.ഒ:  അയ്മനം സാജൻ

https://fb.watch/ezD5pQ24sG/
 

No comments:

Powered by Blogger.