നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ (61) ബെംഗളൂരുവിൽ അന്തരിച്ചു.

നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ (61) ബെംഗളൂരുവിൽ അന്തരിച്ചു.

നാഡീസംബന്ധമായ അസുഖത്തെത്തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു. ബെംഗളൂരു രാജാജി നഗറിലെ വസതിയിലായിരുന്നു അന്ത്യം. ചിക്കമഗളൂരു ബസരിക്കരെ സ്വദേശിയാണ്.

1987-ൽ ' ആരംഭ' എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെവെള്ളിത്തിരയിലേക്കുള്ള പ്രവേശനം. പിന്നീട് രാജ്കുമാർ, വിഷ്ണുവർധൻ, അനന്ത്നാഗ്, അംബരീഷ് തുടങ്ങിയ കന്നഡ സിനിമയിലെപ്രതിഭകൾക്കൊപ്പം അഭിനയിച്ചു. ഉദ്ഭവ, അമൃതബിന്ദു, കർമ, അഗ്നിപർവ്വ, ടൈഗർ പ്രഭാകർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.

No comments:

Powered by Blogger.