തീയ്യേറ്റര്‍ ഓഫ് ഡ്രീംസിന്റെ നാലാമത്തെ ചിത്രം " പിങ്ക് പോലീസ് "


"കാപ്പ"ക്കു ശേഷം ഷാജി കൈലാസ്,ജി ആർ ഇന്ദുഗോപൻ,തിയ്യേറ്റർ ഓഫ് ഡ്രീംസ് ഒന്നിക്കുന്ന ചിത്രമാണ് "പിങ്ക് പോലീസ് ".തീയ്യേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർ  ചേര്‍ന്ന് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ്
"പിങ്ക് പോലീസ് ".

"കടുവ",കാപ്പ" എന്ന ചിത്രത്തിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന  ചിത്രമാണ് "പിങ്ക് പോലീസ് "ചിന്താമണി കൊലക്കേസിനു ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലർ
ജോണർ ചിത്രമായിരിക്കും
" പിങ്ക് പോലീസ് ".

ശരവണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ജി ആർ ഇന്ദുഗോപൻ തിരക്കഥ സംഭാഷണമെഴുതുന്നു.
പ്രശസ്ത താരങ്ങളായ നയൻതാര,വിദ്യ ബാലൻ,
സാമന്ത  എന്നിവരുടെ പേരുകളാണ്പരിഗണനയിലുള്ളത്.

പൃഥ്വിരാജ് നായകനാവുന്ന 'കാപ്പ', ടൊവിനൊ തോമസ് നായകനാകുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' ഡീനോ ഡെന്നീസ്-മമ്മൂട്ടി സിനിമ എന്നീ ചിത്രങ്ങള്‍ക്കു ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയായ
'പിങ്ക് പോലീസി'ന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനമുണ്ടാകും.
പി ആര്‍ ഒ- ശബരി.

No comments:

Powered by Blogger.