മനുഷ്യബന്ധങ്ങളുടെ ആഴത്തിലുള്ള നേർകാഴ്ചയാണ് " പത്താംവളവ് " . മികച്ച കുടുംബ ത്രില്ലർ ചിത്രമൊരുക്കി എം. പത്മകുമാർ.

സുരാജ് വെഞ്ഞാറംമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. പത്മകുമാർ സംവിധാനം ചെയ്ത " പത്താം വളവ് " തീയേറ്ററുകളിൽ എത്തി. ഒരു പരോൾ പ്രതിയുടേയും ഒരു സബ്ഇൻസ്പെക്ടറുടെയും 
കഥ പറയുന്ന ചിത്രമാണ് " പത്താം വളവ് ".      

കൊലകുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സോളമൻ ( സുരാജ് വെഞ്ഞാറംമുട് ) പരോൾ അവസാനിച്ചതിന് ശേഷം ജയിലിൽ തിരിച്ചെത്താനുള്ള ദിവസം കഴിഞ്ഞിട്ടും മടങ്ങി എത്തുന്നില്ല. ഈ കുറ്റവാളിയെ കണ്ടത്താൻസബ്ഇൻസ്പെക്ടർ  എം. സേതുനാഥിൻ്റെ 
( ഇന്ദ്രജിത്ത് സുകുമാരൻ ) നേതൃത്വത്തിലുള്ള ടീം നടത്തുന്ന അന്വേഷണമാണ് ഈ സിനിമയുടെ പ്രമേയം. 

ഏങ്ങനെ സോളമൻ കൊലപാതകി ആയി എന്നുള്ള കാര്യവും പ്രമേയത്തിൽ പറയുന്നു. തികഞ്ഞ ഫാമിലി ത്രില്ലറായി അവതരിപ്പിരിക്കുന്ന ചിത്രമാണിത്. 

സുരാജ് വെഞ്ഞാറംമൂട് 
അവതരിപ്പിക്കുന്ന സോളമൻ നമ്മുടെ ഓരോ വീടുകളിലേയും പ്രതീകമാണ്.ഒരിക്കൽക്കൂടി ഈ നടൻ്റെ അഭിനയ ജീവിതത്തിന് പൊൻതൂവൽ ചേർക്കുന്നതായിരിക്കും ഈ കഥാപാത്രം.  നീതി നിർവ്വഹണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ സാന്നിദ്ധ്യംഎത്രശക്തമാക്കുന്നുവെന്ന് ഇതിലെ സബ്ബ് ഇൻസ്പെക്ടർ എം. സേതുനാഥിലൂടെ  ഇന്ദ്രജിത്ത് സുകുമാരൻ തെളിയിക്കുന്നു .

അതിഥി രവിയും  സ്വാസ്വികയുമാണ് നായികമാർ.
നടിമുക്തയുടെ മകളും യൂട്യൂബിലൂടെ തരംഗവുമായി മാറിയ " കൺമണി "  ഈ ചിത്രത്തിലെ സുപ്രധാനമായ വേഷത്തിലൂടെ അഭിനയ രംഗത്തെത്തുന്നു.

തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ഏറെ തിളങ്ങി നിൽക്കുന്ന മലയാളത്തിലെ യുവനടൻ അജ്മൽ അമീർ ഈ ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ
അവതരിപ്പിക്കുന്നുണ്ട്. സുധീർ കരമന, സോഹൻ സീനുലാൽ, ജയകൃഷ്ണൻ,അനീഷ്.ജി.
മേനോൻ , രാജേഷ് ശർമ്മ, മേജർ രവി, സുധീർ പറവൂർ, നിസ്താർ അഹമ്മദ്, നന്ദൻ ഉണ്ണി, കുര്യാക്കോസ്, കിജൻ രാഘവൻ,  തുഷാര ,ഇടവേള ബാബു, അഭിനവ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

യു.ജി.എം.എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോ.സഖറിയാ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ ,പ്രിൻസ് പോൾ നിഥിൻ കെനി, എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം രജപുത്ര റിലീസാണ് തീയേറ്ററുകളിൽഎത്തിച്ചിരിക്കുന്നത്. ഏറെ ശ്രദ്ധേയങ്ങളായ ജോസഫ്, മാമാങ്കം എന്നീ ചിത്രങ്ങൾക്കു ശേഷം എം.പത്മകുമാർ  സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു യാഥർത്ഥ സംഭവത്തിൽ നിന്നുംപ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. 

" നൈറ്റ് ഡ്രൈവ് " എന്ന ചിത്രത്തിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ രചിക്കുന്ന ചിത്രംകൂടിയാണിത്.ഹരി
നാരായണൻ, വിനായക് ശശികുമാർ,അജീഷ്ദാസൻ,
എസ്.കെ.സജീഷ് എന്നിവരുടെ ഗാനങ്ങൾക്ക്ഈണം പകർന്നിരിക്കുന്നത്
രഞ്ജിൻരാജ്ആണ്.രതീഷ്റാംഛായാഗ്രഹണവുംഷമീർമുഹമ്മദ്കലാസംവിധാനവും നിർവ്വഹിക്കുന്നു.കലാസംവിധാനംരാജീവ് കോവിലകം,മേക്കപ്പ് -ജിതേഷ് പൊയ്യ ,കോസ്റ്റ്യും ഡിസൈൻഅയിഷാ സഫീർ, നിശ്ചലഛായാഗ്രഹണംമോഹൻ സുരഭി -സേതു. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ  ഉല്ലാസ് കൃഷ്ണ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്  ഷിഹാബ് വെണ്ണല,പ്രൊജക്റ്റ്ഡിസൈനർ നോബിൾ ജേക്കബ്, പി.ആർ.ഓ വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ .

മികച്ച ഫാമിലി ത്രില്ലറായി ചിത്രമൊരുക്കാൻ സംവിധായകനും ,ഹൈറേഞ്ചും, മഴയും,മഞ്ഞും എല്ലാംഭംഗിയായിഒപ്പിയെടുക്കാൻഛായാഗ്രാഹകനും കഴിഞ്ഞിട്ടുണ്ട് .

എന്തുകൊണ്ട് ചിലർക്ക് മാത്രം നീതി ലഭിക്കാതെ വരുന്നു എന്നുള്ളതും സിനിമ ചൂണ്ടിക്കാട്ടുന്നു. നീതിക്ക് വേണ്ടി കോടതിയിൽ കയറിയിറങ്ങുന്നവർക്ക് ഈ സിനിമ ചിന്തിക്കാൻ പ്രേരണ നൽകും. ജാതിയും മതവും അല്ല മറിച്ച് മനുഷ്യർ തമ്മിലുള്ള സ്നേഹമാണ് വലുതെന്ന് " പത്താം വളവ് " പറയുന്നു. 

എല്ലാത്തരം പ്രേക്ഷകരും കാണേണ്ട ചിത്രമാണ് " പത്താം വളവ് " .

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK. 
 
 

No comments:

Powered by Blogger.