" നമ്മൾ അല്ലെ മാറേണ്ടത് " : മമ്മൂട്ടിയുടെ വേറിട്ട അഭിനയവുമായി " പുഴു " .

മമ്മൂട്ടിയും പാർവതി തിരുവോത്തുംമുഖ്യവേഷങ്ങളിൽ അഭിനയിക്കുന്ന " പുഴു "  സോണി ലിവിൽപ്രദർശനത്തിന് എത്തി. 

നവാഗതയായ റത്തീന പി.റ്റി ആണ് " പുഴു " സംവിധാനം ചെയ്തിരിക്കുന്നത്.ഇതാദ്യമായി മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാസംവിധായികയുടെ സിനിമയില്‍അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. 

സിന്‍ സില്‍സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ്ചിത്രംനിര്‍മ്മിച്ചിരിക്കുന്നത് . ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ഫിലിംസാണ്ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. " ഉണ്ട"ക്ക് ശേഷം ഹര്‍ഷാദാണ്  സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത് . വൈറസിന് ശേഷം ഷറഫ്, സുഹാസ്കൂട്ടുകെട്ട്ഹര്‍ഷാദിനൊപ്പംചേര്‍ന്നാണ്തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 
തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. 

മാസ്റ്റർ വാസുദേവ് സജീഷ് മാരാർ, അന്തരിച്ച  നെടുമുടി വേണു, അപ്പുണ്ണി ശശി , ഇന്ദ്രന്‍സ്, കോട്ടയം രമേഷ്, ശ്രീദേവി ഉണ്ണി ,അത്മിയ രാജൻ, കുഞ്ചൻ, പ്രശാന്ത് അലക്സാണ്ടർ, തേജസ് ഇ.കെ., വിജയ്  ഇന്ദുചൂഡൻ  തുടങ്ങിയവർ  ഈ സിനിമയിൽ അഭിനയിക്കുന്നു. 

എഡിറ്റിംഗ് ദീപു ജോസഫ് , പശ്ചാത്തല സംഗീതം ജേക്സ് ബിജോയ് ,കലാസംവിധാനം  മനു ജഗത്ത്, സൗണ്ട് വിഷ്‍ണു ഗോവിന്ദ്, ശ്രീശങ്കര്‍ ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി, പി.ആർ.ഒ പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ .

മമ്മൂട്ടി ഇതുവരെ കാണാത്ത വേഷപകർച്ചയിൽ ഈ സിനിമയിൽ അഭിനയിക്കുന്നു. വേറിട്ടരീതിയിൽഒരുക്കിയിട്ടുള്ള സൈക്കോളജിക്കൽ ത്രില്ലറാണ്  " പുഴു " .കുട്ടൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ഭാര്യ മരിച്ചതിന് ശേഷം മകൻ
ഋഷികേശിനൊപ്പം  ജിവിക്കുന്നു. വളരെ കൃത്യമായി കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുകയും തൻ്റെ ശീലങ്ങൾ മകനിൽ  അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന പിതാവാണ് കുട്ടൻ.  സ്വന്തം മകനെ മനസിലാക്കാൻ അദ്ദേഹത്തിന് പലപ്പോഴും  കഴിയുന്നില്ല. 

നമുക്ക് ചുറ്റും കാണുന്ന ചില സാമൂഹികാവസ്ഥകളെ ക്കുറിച്ചും " പുഴു " പറയുന്നു. 
വിധേയനിലും ,പാലേരി മാണിക്യത്തിലുമാണ് മമ്മൂട്ടിയുടെ നെഗറ്റീവ് റോളുകൾ നമ്മൾ കണ്ടിട്ടുള്ളത്. മമ്മൂട്ടിയുടെ കുട്ടൻ എന്ന കഥാപാത്രവും ,ആകാംക്ഷ ഉണർത്തുന്ന പശ്ചാത്തല സംഗീതവും ,മികച്ച സംവിധാനവും പ്രേക്ഷകരെ ആകർഷിക്കുന്നു. 

മമ്മൂട്ടിയുടെ കഥാപാത്രത്തോട് പ്രേക്ഷകർക്ക് ദേഷ്യം തോന്നുന്ന തരത്തിലുള്ള അഭിനയമാണ് കുട്ടൻ എന്ന കഥാപാത്രംകാഴ്ചവെച്ചിരിക്കുന്നത്.  ദുഷിച്ച സാമൂഹിക വ്യവസ്ഥയുടെ പ്രതിനിധി കൂടിയാണ് കുട്ടൻ. 

ഇമേജുകളുടെ ഭാരമില്ലാത്ത മമ്മൂട്ടിയെ നമുക്ക് ഈ ചിത്രത്തിൽ കാണാൻ കഴിയും. മമ്മൂട്ടിയുടെ വേറിട്ട സഞ്ചാരമാണ് " പുഴു " . കുട്ടപ്പനെന്ന ആർ.കെയെ  അവതരിപ്പിരിക്കുന്ന അപ്പുണ്ണി ശശി മികച്ച അഭിനയമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഭാരതി ഓപ്പോൾ എന്ന കഥാപാത്രമായി പാർവ്വതി തിരുവോത്തും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടി ..

" മനുഷ്യൻ പോയി റോബർട്ട് വന്നാലും ഈ പരിപാടി അങ്ങനെയും ഇങ്ങനെയും മാറില്ലടോ " ! ഈ              ഫാൻസിഡ്രസ്സ് കളി തുടരും ....

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.