മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന " മേജർ " ഹിന്ദി, തെലുങ്ക് , മലയാളം എന്നീ ഭാഷകളിലായി ജൂൺ മൂന്നിന് റിലീസ് ചെയ്യും.

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന " മേജർ "  ഹിന്ദി, തെലുങ്ക് , മലയാളം എന്നീ ഭാഷകളിലായി ജൂൺ മൂന്നിന്  റിലീസ് ചെയ്യും. 

2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് " മേജർ " . 
യുവതാരമായ അദിവി ശേഷ് ആണ്സന്ദീപ്ഉണ്ണികൃഷ്ണനായുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരൺ ടിക്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽപ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരൻമാരെ രക്ഷിച്ച എൻ.എസ്.ജികമാൻഡോയാണ് മേജർ ഉണ്ണികൃഷ്ണൻ. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണൻ വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണൻ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.

ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി, മുരളി ശർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്. 

കഥ അദവി ശേഷും , ഛായാഗ്രഹണം  വംശി 
പാത്ത്ച്ചിപുളുസും ,എഡിറ്റിംഗ് വിനയ്കുമാർ ,കോടത്തി പവൻ കല്യാൺ എന്നിവരും ,സംഗീതം ശ്രീചരൺ പാക്കലയും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.