" ചട്ടമ്പി" യുടെ ടീസർ പുറത്തിറങ്ങി.


'കൊച്ചി ഭാഷ പറയുന്ന, തമാശ വേഷങ്ങൾ ചെയ്യുന്ന, ഫ്രീക്കനായ ഒരു മെലിഞ്ഞ പയ്യൻ' ആയി സിനിമയിൽ വന്നയാളാണ് ഭാസി. പക്ഷെ ഇന്ന് ഭാസി സ്‌ക്രീനിൽ കാണുമ്പോൾ കയ്യടി കിട്ടുന്ന നടനാണ്. ഈ വളർച്ച അഭിനന്ദനാർഹം തന്നെയാണ്. അത് തമാശ വേഷങ്ങൾ മാത്രമല്ല ചെയ്തില്ല. 

മികച്ച ഒരുപിടി സ്വഭാവ വേഷങ്ങൾ ചെയ്ത് തന്നെയാണ് ഭാസി തന്റെ സ്ഥാനം ഉറപ്പിച്ചത്. അത് അധ്വാനവുംആത്മവിശ്വാസവുമാണ്. ഇന്നിപ്പോൾ ചട്ടമ്പിയുടെ ടീസർ കണ്ടപ്പോൾ ഏറെ ഇഷ്ടപ്പെട്ടു. നിന്ന നിൽപ്പിൽ പറയുന്ന ഇടുക്കി സ്ലാങ് ഉള്ള ഡയലോഗുകൾക്കും നല്ല മൂർച്ച.

സ്വയം വളരുന്ന നടാനാണ് ഭാസി. വൈറസിലെ ഡോകടറും, ഹണി ബീയിലെ കൊച്ചിക്കാരനും, 24 നോർത്ത് കാതത്തിലെ ഫ്രീക്കനും, കപ്പേളയിലെ നാടനും എല്ലാം അവിടെ ഭദ്രമാണ്. ഈ വെർസറ്റാലിറ്റി ആണല്ലോ ഒരു നടന്റെ വിജയം. ചെയ്ത് പോയ നല്ല സിനിമകളിൽ കിട്ടിയ കയ്യടിയുംപ്രേക്ഷകപിന്തുണയും
ഈ സിനിമയിലും ലഭിക്കാൻ തക്ക രീതിയിലുള്ള മികച്ച ഒരു വേഷമാണ് ചട്ടമ്പിയിലും എന്നാണ് ടീസർ കണ്ടപ്പോൾ മനസ്സിലാകുന്നത്.

ബാക്കി എല്ലാം സിനിമക്കാഴ്ചക്ക് വിടാം...

No comments:

Powered by Blogger.