" തട്ടുകട മുതൽ സെമിത്തേരി വരെ " ജൂൺ മൂന്നിന് തീയേറ്ററുകളിൽ എത്തും. ജഗദീഷ് ,ശ്രേയാ രമേശ് മുഖ്യവേഷത്തിൽ .

ജഗദീഷ് ,ശ്രേയാ രമേശ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിറാജ് ഫാൻ്റസി രചനയും സംവിധാനവും നിർവ്വഹിക്കുന്ന " തട്ടുകട മുതൽ സെമിത്തേരി വരെ " ജൂൺ മൂന്നിന് തീയേറ്ററുകളിൽ എത്തും. 

അൽക്കൂ ,ജെൻസൺ ആലപ്പാട്ട് ,വി.കെ. ബൈജൂ, സുനിൽ സുഖദ ,കോബ്ര രാജേഷ് ,ലിജോ ആഗസ്റ്റിൻ, ഗബ്രി ജോസ് ,മൻസൂർ വെട്ടത്തൂർ ,രാഹുൽ ,തിരു, കണ്ണൻ സാഗർ ,സ്നേഹ ,ബിന്ദു ,അനേക ചെറിയാൻ, ശിൽപ്പ, ലാവണ്യ ,ഫർസാന
തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഓൺ ലൈൻ മൂവിസിൻ്റെ ബാനറിൽ കെ. ഷമീർ അലി ഈ ചിത്രം നിർമ്മിക്കുന്നു. ഛായാഗ്രഹണം അനീഷ് തിരൂർ: ഗാനരചന ഷഫീഖ് റഹ്മാൻ ,പ്രവീൺ ചമ്രവട്ടം, സുബ്രു തിരൂർ ,ഫൈസൽ പൊന്നാനി എന്നിവരും സംഗീതം ഷഫീഖ് റഹ്മാൻ ,മനുചന്ദ് എന്നിവരും, പശ്ചാത്തല സംഗീതം ഗോപി സുന്ദറും ,
എഡിറ്റിംഗ് ഷമീറും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ . 
cpK desK.

No comments:

Powered by Blogger.