കുടുംബത്തോടൊപ്പം ആസ്വദിക്കാൻഉള്ള കോമഡി എൻ്റെർടൈനറാണ് " ജോ & ജോ " .

മാത്യു തോമസ് ,നിഖില വിമൽ,നസ് ലൻ കെ. ഗഫൂർ  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി. ജോസ് കഥയെഴുതിസംവിധാനം ചെയ്യുന്ന ചിത്രം   "ജോ & ജോ "  തീയേറ്ററുകളിൽ എത്തി.  

ജോണി ആന്റണി,സ്മിനു സിജോ, ലീന ആന്റണി ,ബിനു അടിമാലി, മെൽവിൻ ജി. ബാബു ,കലാഭവൻ ഷാജോൺ, സാഗർ സൂര്യ  തുടങ്ങിയവർ  ഈചിത്രത്തിൽഅഭിനയിക്കുന്നു. മാത്യു തോമസ് (ജോമോൻ), നിഖില വിമൽ 
( ജോമോൾ ), നസ് ലൻ കെ. ഗഫൂർ ( മനോജ് സുന്ദരൻ ), ജോണി ആൻ്റണി 
( ജോമോൻ്റെ പിതാവ് ബേബി ) എന്നിവർവിവിധകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ജോമോൾ ,ജോമോൻ എന്നീ രണ്ട് സഹോദരങ്ങളുടെ ജീവതത്തിലെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ
ചിത്രമാണിത്.ലോക്ഡൗൺ
കാലത്തിലൂടെയാണ് സിനിമ കടന്നു പോകുന്നത്. 
ലോക്ഡൗൺമൂലംഓൺലൈൻ ക്ലാസിൽ ഒതുങ്ങി പോകുന്ന ജോമോൾ. കുട്ടുകാരുമായി കറങ്ങി നടക്കുന്ന ജോമോൻ. ഗ്രാമീണ അന്തരീക്ഷത്തിലാണ് സിനിമ നടക്കുന്നത്. 

പൊളിറ്റിക്കൽകറക്റ്റ്നറ്റ്നസാണ് ജോമോളുടെ രീതി. 
അനിയനായ ജോമോന് വീട്ടിൽ  നൽകുന്ന സ്വാതന്ത്ര്യത്തിൽ ജോമോൾക്ക്അസ്വസ്ഥതയുണ്ട്‌. ആൺക്കുട്ടി ആയതു കൊണ്ട്   ജോമോന് ലഭിക്കുന്ന അവസരങ്ങളും , പെൺകുട്ടി ആയതുകൊണ്ട് ജോമോൾക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണവും സിനിമ എടുത്തു പറയുന്നു. 

വീട്ടിലെ ഗേറ്റിലെ ലെറ്റർ ബോക്സിൽ കിടക്കുന്ന പ്രണയ ലേഖനത്തിൽ നിന്നാണ് കഥ മുന്നോട്ട് പോകുന്നത്. പ്രിയപ്പെട്ട " ജോ " എന്ന് തുടങ്ങുന്ന പ്രേമലേഖനത്തിൽ തുടങ്ങി, ചേച്ചിയുടെ കാമുകനെ തേടി ജോമോനും കുട്ടൂകാരും പോകുന്നതിലുടെയാണ് കഥ പുരോഗിക്കുന്നത്. 

ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നി ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഐക്കോൺ സിനിമാസാണ് വിതരണം  ചെയ്തിതിരിക്കുന്നത്. 

അരുൺ ഡി.ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈചിത്രത്തിന്റെഛായാഗ്രഹണംഅൾസർഷാനിർവ്വഹിക്കുന്നു.ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ,കല-നിമേഷ് താനൂർ,മേക്കപ്പ്സിനൂപ്രാജ്,വസ്ത്രാലങ്കാരം-സുജിത്ത് സി എസ്,സ്റ്റിൽസ്-ഷിജിൻ പി രാജ്,പരസ്യക്കല-മനു ഡാവൻസി,എഡിറ്റർ- ചമൻ ചാക്കോ,സൗണ്ട് ഡിസൈൻ-സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ-റെജിവാൻ അബ്ദുൾ ബഷീർ.
പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ .

നിഖില വിമൽ  കോളേജ് വിദ്യാർത്ഥിനി ജോമോളായി മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.  മാത്യു തോമസ് ജോമോനോയി സ്വഭാവികമായ അഭിനയം നടത്തിയിരിക്കുന്നു. നസ് ലൻ്റെ സുന്ദരനും സിനിമയ്ക്ക് മാറ്റ് കൂട്ടി. അതിശയോക്തിയോ അതിഭാവുകത്വമോഒന്നുമില്ലാത്ത പ്രകടനമാണ് സ്മിനുയും  
( ലില്ലിക്കുട്ടി), ലീന ആൻ്റണി 
( അച്ചമ്മ ) എന്നിവർ  കാഴ്ചവെച്ചത്. ജോണി ആൻ്റണിയുടെ പതിവ് ശൈലിയിൽ നിന്ന് ഉള്ള 
വ്യത്യസ്തമായകഥാപത്രമാണ് 
ബേബി . 

ഗോവിന്ദ് വസന്തയുടെ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയുടെ ഹൈലൈറ്റാണ്.കോമഡി ഉൾപ്പടെമികച്ചകാഴ്ചാനുഭവമാണ് സിനിമ നൽകുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള നർമ്മ പ്രദാനമായ ചിത്രമാണ് " ജോ & ജോ " .

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK .
 

No comments:

Powered by Blogger.