മെലഡി പോലെ സുന്ദരമാണ് " മേരീ ആവാസ് സുനോ " .


ജി. പ്രജേഷ്സെൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " മേരീ ആവാസ് സുനോ " .ജയസൂര്യയും ,മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത് .

റേഡിയോ ജോക്കിയായ  ശങ്കറുടെ ജീവിതത്തിൽ അയാളുടെ ജീവിതചര്യമൂലം ഉണ്ടാക്കുന്ന സംഘർഷങ്ങളും സംഭവങ്ങളും നിറഞ്ഞ കഥയാണ് സിനിമയുടെ പ്രമേയം . സദാചാരം ,കുടുംബ ജീവിതം ,വ്യക്തിബന്ധങ്ങൾ ഇവയൊക്കെ സിനിമയിൽ ഉടനീളം പരാമർശിക്കുന്നു. തൻ്റെ ശബ്ദമാണ് തൻ്റെ ഐഡൻ്റിറ്റി എന്ന്
വിശ്വസിക്കുന്ന വ്യക്തിയാണ് ശങ്കർ. അപ്രതീക്ഷിതമായി ജീവിതം ശങ്കറിന് തിരിച്ചടി നൽകുന്നു. നിരവധി വ്യക്തികൾക്ക് ശബ്ദത്തിലൂടെ പ്രത്യാശ പകർന്ന ശങ്കറിൻ്റെ ജീവിതം ഇരുട്ടിലേക്ക് വീഴുന്നു. 
സദാചാരത്തിൻ്റെ കണ്ണിൽ കുത്തി കൊണ്ടാണ് സിനിമയുടെ തുടക്കം തന്നെ. പ്രണയവും സൗഹൃദവും കടന്നു പോകുന്നതാണ് ഈ സിനിമ .

ശിവദ, ജോണി ആൻ്റണി, ജി. സുരേഷ് കുമാർ , സുധീർ കരമന, സോഹൻ സീനുലാൽ, മിഥുൻ വേണുഗോപാൽ, ഗൗതമി നായർ , ദേവി അജിത്ത്, മാസ്റ്റർ അർചിത്ത് അഭിലാഷ്  എന്നിവരോടൊപ്പംശ്യാമപ്രസാദ്, മാജിഷ്യൻ മുതുക്കാട് എന്നിവർ അതിഥിതാരങ്ങളായും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ജയസൂര്യയുടെ ആർ. ജെ ശങ്കറാണ് സിനിമയുടെ ഹൈലൈറ്റ്. ജീവിതഗന്ധിയായ കഥാപാത്രങ്ങളെഅവതരിപ്പിക്കാൻ ജയസൂര്യയ്ക്ക് ഒരടികൂടി മുന്നോട്ട്പോകാൻകഴിഞ്ഞു.സ്പീച്ച് തെറാപിസ്റ്റായി ഡോ. രശ്മിയായി  മഞ്ജുവര്യർ തിളങ്ങി. ശിവദയുടെ ന്യൂസ് റീഡർ  മെർലിനും പ്രേക്ഷക മനസിൽ ഇടം നേടി. ജോണി ആൻ്റണിയുടെ അഭിനയവും നന്നായിട്ടുണ്ട്. 

ക്യാപ്റ്റൻ ,വെളളം എന്നീ സിനിമകളുടെ വൻ വിജയത്തിന് ശേഷം ജയസൂര്യ, ജി.പ്രജേഷ് സെൻ ടീംഒരുക്കുന്ന സിനിമ കൂടിയാണിത്. 

ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളിയും ,സെക്കൻഡ് യൂണിറ്റ് ഛായാഗ്രഹണം 
നൗഷാദ്  ഷെരീഫും , എഡിറ്റിംഗ് ബിജിത്ത് ബാലയും ,സംഗീതം എം. ജയചന്ദ്രനും ,ഗാനരചന ബി.കെ. ഹരിനാരായണനും, ശബ്ദലേഖനം അരുൺ വർമ്മയും , പ്രൊജക്ട് ഡിസൈൻ ഡോ. എൻ. എം. ബാദുഷയും ,കലാസംവിധാനം ത്യാഗു തവന്നൂരും ,മേക്കപ്പ് പ്രദീപ് രംഗൻ ,കിരൺ രാജ് എന്നിവരും ,കോസ്റ്റും അക്ഷയ പ്രേംനാഥ് ,സമീറ സനീഷ്, സരിത ജയസൂര്യ എന്നിവരും, സ്റ്റിൽസ് ലിബിസൺ ഗോപിയും, ഡിസൈൻ താമിർ ഓക്കെയും നിർവ്വഹിക്കുന്നു. ജിബിൻ ജോൺ ചീഫ് അസോസിയേറ്റ് ഡയറക്ടറും , ജിത്ത് പിരപ്പൻകോട് പ്രൊഡക്ഷൻ കൺട്രോളറുമാണ് .വിഷ്ണു രവികുമാർ , ഷിജു സുലേഖ ബഷീർഎന്നിവർഅസോസിയേറ്റ് ഡയറക്ടേഴ്സുമാണ്.

യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം 
രജപുത്ര ഫിലിംസാണ്  തീയേറ്ററുകളിൽ
എത്തിച്ചിരിക്കുന്നത്

ആധുനിക കുടുംബ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മനുഷ്യ ബന്ധങ്ങളുടെയുംഇച്ഛാശക്തിയുടെയും  കഥ പറയുന്ന ഫീൽ ഗുഡ് സിനിമയാണിത്. 

" ജീവിതത്തിൽ പെട്ടെന്ന് വീണുപോകുന്നവർക്ക്, ജീവിതം തീർന്നു എന്ന് നിരാശയിലേക്ക് പോകുന്നവർക്ക് ശുഭാപ്തി വിശ്വാസം നൽകാൻ " മേരീ ആവാസ് സുനോ "യ്ക്ക് കഴിയും " ."  കാറ്റത്തൊരു മൺക്കുട് ..... എന്ന  ഗാനം ശ്രദ്ധേയമായി . 

ജി. പ്രജേഷ് സെന്നിൻ്റെ വ്യത്യസ്തമായ സംവിധാന ശൈലി എടുത്ത് പറയാം.എല്ലാത്തരം പ്രേക്ഷകർക്കും കുടുംബസമേതം കാണാൻ കൊള്ളാവുന്ന സിനിമയാണിത്. 

Rating  :4 / 5
സലിം പി. ചാക്കോ .
cpK desK .
 
 
 
 
 

No comments:

Powered by Blogger.