" വെൽക്കം ടു പാണ്ടിമല " യുഗ്മ വീഡിയോ ഗാനം പുറത്തിറങ്ങി.


ഹരിചന്ദന ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന " വെൽക്കം ടു പാണ്ടിമല "എന്ന ചിത്രത്തിലെ ആദ്യത്തെ യുഗ്മ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസ് ചെയ്തു
കെ എസ് ഹരിശങ്കർ, സിത്താര കൃഷ്ണകുമാർ എന്നിവർ ആലപിച്ച " മായും രാവിൻ... എന്നാരംഭിക്കുന്ന യുഗ്മ ഗാനമാണ് റിലീസായത്.

ഹരികുമാർ പെരിയ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം മിർഷാദ് കൈപ്പമംഗലം എഴുതുന്നു.നിരവധി നർമ്മ മുഹൂർത്തങ്ങളിലൂടെയും സസ്പെൻസുകളിലൂടെയും കടന്നു പോകുന്ന ഈ ചിത്രം വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് പറയുന്നത് . പ്രത്യേക സാഹചര്യത്തിൽ ഒരു പെൺകുട്ടിയുമായി പാണ്ടിമല എന്ന ഗ്രാമത്തിൽ എത്തുന്ന നാല് യുവാക്കളും അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് 'വെൽക്കം ടു പാണ്ടിമല' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
അരുൺ രാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. 
സൂരജ് സുന്ദർ,കൃപ ശേഖർ, ഉല്ലാസ് പന്തളം,റിഷി സുരേഷ്,ബിജു ചെറുകര,
ചാൾസ് സൈമൺ,
ഹരികുമാർ പെരിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . മിർഷാദ് കൈപ്പമംഗലം , രശ്മി സുഷിൽ എന്നിവരുടെ വരികൾക്ക്
ചാൾസ് സൈമൺസംഗീതം പകരുന്നു. ഹരിശങ്കർ, സിത്താര,ജിമ്മി വർഗീസ്,
അനൂപ് നാരായണൻ പ്രശാന്ത് നായർ,റോബിൻസൺ മാത്യു എന്നിവരാണ് പാടിയിരിക്കുന്നത്.

കാസർഗോഡ് പെരിയയിലും  പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ച 'വെൽക്കം ടു പാണ്ടിമല'എന്ന ചിത്രം മെയ് അവസാന വാരം തിയേറ്ററുകളിലെത്തുന്നു.
പി ആർ ഒ-എ എസ് ദിനേശ് .

No comments:

Powered by Blogger.