മനോജ് കെ. ജയൻ്റെ " മക്കത്തെ ചന്ദ്രിക 2 " വീണ്ടും ...

മക്കത്തെ ചന്ദ്രികയുടെ വൻ വിജയത്തിന് ശേഷം അതെ ടീം വീണ്ടും മറ്റൊരു ഗാനത്തിനായി ഒരുമിച്ചപ്പോൾ  അതിനേക്കാൾ മികച്ച മറ്റൊരു മനോഹരഗാനം പിറക്കുകയായിരുന്നു.
"രാവും പകലും നിറഞ്ഞാടുന്ന അത്ഭുതങ്ങളുടെ മക്കത്തെ ചന്ദ്രിക"

മലയാളത്തിൽ അടുത്ത് കേട്ട ഗാനങ്ങളിൽഅർത്ഥസമ്പുഷ്ടമായ വരികളാലും ഹൃദ്യമായ സംഗീതത്താലും  അതെല്ലാം ഉൾകൊണ്ട ആലാപനത്താലും ഏറ്റവും മനോഹരമായ ഈ ഗാനം  പുറത്തിറങ്ങി.


മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ തന്റെ ഫേസ്ബുക്ക് പേജിലൂടെ " "മാനത്തെ ചന്ദ്രിക 2" റിലീസ് ചെയ്തു.മലയാളത്തിന്റെ കുട്ടൻ തമ്പുരാൻ മനോജ് കെ ജയൻ തന്നെ ഈ ഗാനവും ആലപിക്കുന്നു.

സർഗ്ഗം, പെരുന്തച്ഛൻ, ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ, അർദ്ധനാരി കളിയച്ഛൻ തുടങ്ങി മലയാളത്തിലെ എത്രയോ ക്ലാസിക് ചിത്രങ്ങളിൽ നായകനായുംപ്രതിനായകനായും നിറഞ്ഞ് ആറാടിയ ഈ അഭിനയ വിസ്മയത്തിന്
അതിനേക്കാൾ സുന്ദരമായി
പാടാനറിയാമെന്ന്  വീണ്ടും  നമ്മെ ഓർമ്മിപ്പിക്കുന്ന ഗാനമാണിത്.മനോജ് കെ ജയൻ ആലപിച്ച് ഏറെ ജനശ്രദ്ധ നേടിയ "മക്കത്തെ ചന്ദ്രിക"യുടെ ഈ തുടർ ഭാഗം "മക്കത്തെ ചന്ദ്രിക 2 " ആദ്യ ഭാഗത്തിലെന്ന
പോലെ ഈ ഗാനവും
 ജനഹൃദയങ്ങൾ ഇതിനോടകം ഏറ്റേടുത്തു.


"സംഗീത പ്രേമികളുടെ ഒരു പാട് പോസറ്റീവ് റിപ്പോർട്ട് ഈ ഗാനത്തിന് കിട്ടിയതിൽ അകമഴിഞ്ഞ്സന്തോഷിക്കുന്നു" മനോജ് കെ ജയൻ പറഞു .

വലിയ വീട്ടിൽ ക്രീയേഷൻസിനു വേണ്ടി വി ഐ പോൾ നിർമ്മിച്ച "മക്കത്തെ ചന്ദ്രിക 2"ന്റെ മനോഹര സംഗീതം ചിട്ടപ്പെട്ടുത്തിയത് ദോഹയിൽ  പ്രവാസിയായ ഒട്ടേറെ ഹിറ്റ്‌ ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള അൻഷാദ് തൃശ്ശൂരാണ് .മാപ്പിള ആൽബം ഗാനങ്ങളിലൂടെ
സുപരിചിതനായ  ഫൈസൽ പൊന്നാനിയുടെ അർത്ഥ സമ്പുഷ്ടമായ വരികൾ
ഈ സംഗീതത്തിനു  മികവു കൂട്ടുന്നുസംവിധാനം-ഷാനു കാക്കൂർ.

പി ആർ ഒ-ഏ എസ്  ദിനേശ്.

No comments:

Powered by Blogger.