താര സമ്പന്നമായ മ്യൂസിക്ക് പ്രകാശനം .


യുണിവേഴ്സൽ സിനിമാസിൻ്റ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'മേരി ആവാസ് സുനോ ,എന്ന ചിത്രത്തിൻ്റെ മൂസിക്ക് പ്രകാശന കർമ്മം  കൊച്ചിയിലെഐ.എം.എ.ഹാളിൽ  നടക്കുകയുണ്ടായി.

കൊറോണാ വൈറസ്സിൻ്റെ പിടിയിലായതു മുതലാണ് മ്യൂസിക്ക് ലോഞ്ച്ഉൾപ്പടെയുള്ള സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക്പൂട്ടുവീണത്.
വീണ്ടുംഉണർന്നുതുടങ്ങിയതോടെ നടന്ന ആദ്യ ചടങ്ങും ഈ ചിത്രത്തിൻ്റേതായിരുന്നു.
ഈചിത്രത്തിലെഅഭിനേതാക്കളായ ജയസൂര്യ, മഞ്ജു വാര്യർ, ശിവദ, ജോണി ആൻ്റണി തുടങ്ങിയവർ,അഭിനേതാക്കളായ പ്രിയങ്ക, അശ്വിൻ, നിരവധി ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ ബന്ധുമിത്രാദികൾ തുടങ്ങി നിരവധി പ്പേരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്.ലളിതമായി നടന്ന ചടങ്ങിൽ ഈ ചിത്രത്തിലെ ഗാനങ്ങളുടെ വിഷ്വൽ പ്രദർശനം നടത്തി.സന്തോഷ് കേശവ് ഉൾപ്പടെയുള്ള ഗായകർ ഇതിലെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു.
നിർമ്മാതാക്കളായ സിയാദ് കോക്കർ ,എ വർഷൈൻ മണി, സന്ധീപ് സേനൻ, എന്നിവർ ആശംസകൾ നേർന്നു.
മഞ്ജു വാര്യർ, ജയസൂര്യ ശിവദാ, പ്രജേഷ് സെൻ, ജോണി ആൻ്റെണി എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടു.
നിർമ്മാതാക്കളായ ഔസേപ്പച്ചൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട് 'സുധീപ്‌ കാരാട്ട്, എന്നിവരൊക്കെ ഈ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്.
മെയ് പതിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

No comments:

Powered by Blogger.