" പ്രതിഭാ ട്യൂട്ടോറിയൽസ് " പൂർത്തിയായി.

അഭിലാഷ് രാഘവൻ സംവിധാനം ചെയ്യുന്ന പ്രതിഭാ ട്യൂട്ടോറിയൽസ്' - എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ടെ കോടഞ്ചേരിയിലും പരിസരങ്ങളിലുമായി  പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു.
 ഗുഡ് ഡേമൂവീസ് ആൻറ് അനാമിക മൂവീസ്സിൻ്റെ ബാനറിൽ എം.ശ്രീലാൽ പ്രകാശനും ജോയി അനാമികയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഓരോ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനങ്ങളുടെ വളർച്ചക്കായി വ്യത്യസ്ഥമായ പരസ്യതന്ത്രങ്ങളുംനടപടികളുമാണ് ഉപയോഗിക്കുന്നത്. അങ്ങനെതികച്ചുംവ്യത്യസ്ഥമായ ചില തന്ത്രങ്ങളിലൂടെ തങ്ങളുടെ ട്യൂട്ടോറിയൽ കോളജിൻ്റെ പ്രവർത്തനം സുഗമമാക്കാൻ ശ്രമിക്കുന്ന സ്ഥാപന ഉടമകളുടേയും അവിടുത്തെവിദ്യാർത്ഥികളുടേയും കഥ പറയുന്ന ചിത്രമാണ് പ്രതിഭാ ട്യൂട്ടോറിയൽസ്.
ഈ സംഭവങ്ങൾ പൂർണ്ണമായും നിർമ്മമുഹൂർത്തങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്.

സുധീഷും നിർമ്മൽ പാലാഴിയുമാണ് ട്യൂട്ടോറിയൽ കോളജ് ഉടമകളെ അവതരിപ്പിക്കുന്നത്.
ജോണി ആൻ്റണി, പാഷാണം ഷാജി, അൽത്താഫ് സലിം ,ശിവജി ഗുരുവായൂർ, ജാഫർ ഇടുക്കി,  വിജയകൃഷ്ണൻ, (ഹൃദയം ഫെയിം) ജയകൃഷ്ണൻ, എൽദോ രാജു ( ഓപ്പറേഷൻ ജാവ ഫെയിം) രാമകൃഷ്ണൻ(Rlv)
: മണികണ്ഠൻ രമേഷ് കാപ്പാട്, ശിവദാസ് മട്ടന്നൂർ, ഹരീഷ് പണിക്കർ ,ദേവരാജൻ ,പ്രദീപ് ബാലൻ,, അഞ്ജനാ അപ്പുക്കുട്ടൻ, ടീനാ സുനിൽ, പ്രീതി രാജേന്ദ്രൻ, മഹിതാ കൃഷ്ണാ, മനീഷാ മോഹൻ, ജ്യോതി കൃഷ്ണ ആലപ്പുഴ രാജി പൂജപ്പുര, എന്നിവർക്കൊപ്പം പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരകളിലൂടെ സൂരജ്സനും പ്രധാന വേഷമണിയുന്ന ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
മനു മഞ്ജിത്ത്, ഹരി നാരായണൻ,ഹരിതാ ബാബു എന്നിവരുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.രാഹുൽ സി.വിമല ഛായാഗ്രാണവും റെജിൻ കെ.ആർ.എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനംമുരളിബേപ്പൂർകലാസംവിധാനവുംനിർവ്വഹിക്കുന്നു.മേക്കപ്പ്.രാജൻ മാസ്ക്ക്.കോസ്റ്റ്യും - ഡിസൈൻ.- ചന്ദ്രൻ ചെറുവണ്ണൂർ,ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ .ജയേന്ദ്ര ശർമ്മ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -നിഷാന്ത് പന്നിയങ്കര.പ്രൊഡക്ഷൻകൺട്രോളർ- നിജിൽ ദിവാകർ.

വാഴൂർ ജോസ്.
ഫോട്ടോ - ലിയോ കുഞ്ഞപ്പൻ

No comments:

Powered by Blogger.