ദീപു അന്തിക്കാടിൻ്റെ സെറ്റിൽ ഇഫ്താർ വിരുന്ന്.
ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട്ടിലെ ലഷ്മി കോവിൽ എസ്റ്റേറ്റിൽ നടന്നുവരികയാണ്. ഇന്ന് ഏപ്രിൽ ഇരുപത്തിയൊമ്പത് വെള്ളിയാഴ്‌ച പരിശുദ്ധ റംസാൻ നോയമ്പിൻ്റെ അവസാനത്തെ വെള്ളിയാഴ്ച, നോമ്പുകാലത്തെ ഈ വെള്ളിയാഴ്ച്ചക്ക് ഏറെ പ്രസക്തിയുണ്ട്.

സെറ്റിൽ ഈ ദിവസത്തിൻ്റെ പ്രാധാന്യം ഒരു ഇഫ്താർ വിരുന്നിലൂടെആഘോഷിക്കുകയുണ്ടായി ബിജു മേനോൻ, ഗുരു സോമസുന്ദരം, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശ്യാം ജേക്കബ്ബ്, ശാന്തി പ്രിയ (ദൃശ്യം 2 ഫെയിം) തുടങ്ങിയവരും നിരവധിജൂനിയർകലാകാരന്മാരും അണിയറ പ്രവർത്തകരും ഈ സ്നേഹവിരുന്നിൽ പങ്കുകൊണ്ടു,സംവിധായകൻ ദീപു അന്തിക്കാട്, ബിജു മേനോൻ ,അലൻസിയർ, ഗുരു സോമസുന്ദരം എന്നിവർ ആശംസകൾ നേർന്നു.
സ്നേഹത്തിൻ്റേയുംത്യാഗത്തിൻ്റേയും .ഓർമ്മകൾ പുതുക്കുന്നതാണ് ഈ സ്നേഹവിരുന്നെന്ന് ആശംസകൾ നേർന്നവർ അനുസ്മരിച്ചു .

വാഴൂർ ജോസ്.
ഫോട്ടോ - സിബി ചീരൻ.

No comments:

Powered by Blogger.