" സുന്ദരി " യുടെ ഓഡിയോ സി.ഡി.പ്രകാശനം ചെയ്തു.

പുതുമുഖങ്ങളായ അരുൺ മോഹൻ,സ്നേഹ  അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിനോയ് കൊല്ലം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "സുന്ദരി " എന്ന ചിത്രത്തിന്റെ ഓഡിയോ സി ഡി യുടെ പ്രകാശനം കർമ്മം,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി നിർവ്വഹിച്ചു.

എം നൗഷാദ് ഇരവിപുരം എം എൽ എ, സേതുലക്ഷ്മി മുളങ്കാടകം വാർഡ് കൗൺസിലർ,സംവിധായകരായ താഹ,സജി ദാമോദരൻ, സുരേഷ് ഗോപാൽ,മനീഷ് കുറുപ്പ്,ഹരി അമരവിള തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

സുനിൽ സുഖദ,മനുരാജ്, അരിസ്റ്റോ സുരേഷ്, ചെമ്പിൽ അശോകൻ,
കോട്ടയം പ്രദീപ്, കരാട്ടെ രാജു, കൊല്ലം സിറാജ്, കബീർ ദാസ്, കൊല്ലം സന്തോഷ്,നെല്ലി ശിവ, 
അശോകൻ ശക്തികുളങ്ങര, സുരേഷ് പുതുയൽ,ക്രിസ്റ്റഫർ,
വിക്രം,സക്കീർ ഹുസൈൻ,
പോൾ,അശോകൻകൈപ്പൂരം,മിഥുൻ പാലക്കാട്,ഗീതാ വിജയൻ,
കനകലത, അശ്വതി, ഡോക്ടർ മായ,നേഹ കൃഷ്ണ, മാസ്റ്റർ ഹണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

സരസ്വതി ഫിലി൦സിന്റെ ബാനറിൽ ബിജോയ് ബാഹുലേയ൯ നി൪മ്മിക്കുന്ന "സുന്ദരി " എന്ന ആക്ഷ൯ 
ത്രില്ല൪ ചിത്രത്തിൽ
കൊല്ല൦ ഹാ൪ബറിലെ മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്നു.കോ.പ്രൊഡ്യൂസ൪ അനിൽകുമാ൪.
വയലാർ ശരത്ചന്ദ്രവർമ്മ, രാകേഷ് പേരാവൂർ,സുജ തിലകരാജ്,ബിജി ലാൽ എന്നിവർ എഴുതിയ വരികൾക്ക് പ്രണവം മധു,ഷാൻ കൊല്ലം, ദിലീപ് ബാബു,അജയ് രവി എന്നിവർ സംഗീതം പകരുന്നു.
കെഎസ്ചിത്ര,നാദിർഷ,അൻവർ സാദത്ത്,നിഖിൽ മാത്യു,
സരിത രാജീവ്,ദേവനന്ദ, സ്നേഹ അനിൽ,ഷംന കാസിം എന്നിവരാണ് ഗായകർ.
സാജൻ ജോസഫ്,നജീം ഷാ, പ്രശാന്ത് മാധവ് എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ-ഷാജി മാള,കല-അജയ് മുഖത്തല, അനീഷ് കൊല്ലം, മേക്കപ്പ്-ബിനോയ് കൊല്ലം,വസ്ത്രാലങ്കാരം-ആന്റെണി വൈറ്റില,
സ്റ്റിൽസ്- അരുൺ കെ നായർ,പരസ്യകല-സവിൻ എസ് വിജയ്,എഡിറ്റർ-നിതിൻ നിബു,
ഫിനാൻസ് കൺട്രോളർ-
അമ്പിളി അപ്പുക്കുട്ടൻ,
നൃത്തം- സജീവ് കണ്ണൻ, ആക്ഷൻ-ഡ്രാഗൺ ജിരോഷ്, പ്രൊഡക്ഷൻ മാനേജർ-ഷാൻ മുതിരപ്പറമ്പ്, പ്രൊജക്റ്റ് ഡിസൈനർ-സജീവ് കൊല്ലം,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.