പ്രണയത്തിൻ്റെ പൂക്കാലവുമായി " കാതുവാക്കുള രണ്ടു കാതൽ " .

മക്കൾ സെൽവൻ വിജയ് സേതുപതി, നയൻതാര, സാമന്ത റൂത്ത് പ്രഭു എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി  വിഘ്നേഷ് ശിവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന  " കാതുവാക്കുള രണ്ടു കാതൽ 
( Two Love, On the Go.. ) "  കോമഡിപശ്ചാത്തലത്തിലുള്ള  ത്രികോണ പ്രണയകഥയാണ് പറയുന്നത്.

റാംബോ 
( രഞ്ജൻക്കുടി അൻപരശ് മുരുഗേസാ ഭൂപതി 
ഊഹുന്ധീരൻ  )  എന്ന കഥാപാത്രമായി  വിജയ് സേതുപതിയും, നയൻതാര കൺമണി ഗാംഗുലിയായും സാമന്ത റുത്ത് പ്രഭു - ഖദീജയായും ,ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയും  അവതരിപ്പിക്കുന്നു.പ്രഭു ,
സീമ, കലാമാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, രവി ഭാർഗവേന്ദ്ര, മാസ്റ്റർ ഭാർഗ്ഗവ് സുന്ദർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് " കാതുവാക്കുള രണ്ടു കാതൽ " . 

ഛായാഗ്രഹണം എസ്. എസ്. കതിർ ,വിജയ് കാർത്തിക് കണ്ണൻ എന്നിവരും ,എഡിറ്റിംഗ് ഏ.ശ്രീകർ പ്രസാദും ,സംഗീതം അനിരുദ്ധ് രവിചന്ദറും നിർവ്വഹിക്കുന്നു. അനിരുദ്ധ് രവിചന്ദർ  ,ശക്തിശ്രീ ഗോപാലൻ ,ഐശ്വര്യ സുരേഷ് ബിന്ദ്ര ,സുനിധി ചൗഹാൻ, സഞ്ജന കൽമഞ്ജ, രവി ജി, ഷാഷാ തിരുപ്പതി ,ആൻ്റണി ദാസൻ തുടങ്ങിയവരാണ് ഗാനങ്ങൾആലപിച്ചിരിക്കുന്നത്. 
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
 
നയൻതാരയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ "ഇത് നമ്മ ആൾ", "കോലമാവ് കോകില" എന്നീ ചിത്രങ്ങളും കേരളത്തിൽ എത്തിച്ചത് ഇഫാർ മീഡിയയ്ക്ക് വേണ്ടി റാഫി മതിരയാണ്. 
നയൻതാര ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണിത്. ഡ്രീം ബിഗ് ഫിലിംസാണ്  ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 

വിവാഹം കഴിച്ചാൽ മരിക്കുമെന്ന് വിശ്വസിക്കുന്ന കുടുംബത്തിലാണ് റാംബോ ജനിച്ചത്. റാംബോ ജനിച്ച ദിവസം തന്നെ അച്ഛൻ മരിക്കുന്നു. ഈ ദുരന്തത്തിലുടെ വളർന്ന് വന്ന റാംബോ ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ വ്യക്തി താനാണെന്ന് വിശ്വസിക്കുന്നു. രോഗിയായ അമ്മയെ അവരുടെ അടുത്ത് വന്നാൽ കൊല്ലാൻ പോലും റാംബോയ്ക്ക്  കഴിയും എന്നാണ്  നാട്ടുകാർ പറയുന്നത്. ഇതേ തുടർന്ന്  തൻ്റെ ഗ്രാമത്തിൽ നിന്ന് 
റാംബോ  ഓടിപ്പോകുകയും അമ്മയിൽ നിന്ന് കഴിയുന്നത്ര അകന്ന് നിൽക്കുകയും ചെയ്യുന്നു. അമ്മായി
ഇദ്ധയകലയുമായി സമ്പർക്കം പുലർത്തി അമ്മയുടെ വിവരം റാംബോ  അന്വേഷിക്കുന്നുണ്ട്. 

കൺമണിയെയും ഖദീജയെയും റാംബോ കണ്ടുമുട്ടുകയും ഇരുവരുമായും പ്രണയത്തിലാവുകയും ചെയ്യുന്നു.  കൺമണിയും ഖദീജയും എല്ലാ വിവരങ്ങളും മനസിലാക്കുന്നു. തുടർന്ന് അവർ ഒരുമിച്ച് എടുക്കുന്ന തീരുമാനങ്ങളാണ് സിനിമ പറയുന്നത്. 

വിജയ് സേതുപതി ,നയൻതാര, സമാന്ത റൂത്ത് പ്രഭു  എന്നിവർ മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നു.എഡിറ്റിംഗ് ശ്രദ്ധേയമാണ്. ഗാനങ്ങളാണ്  ചിത്രത്തിൻ്റെ  മുഖ്യ ആകർഷണം .

Rating : 3.5 / 5.
സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.