" കെ.ജി.എഫ് ചാപ്റ്റർ 2 " മറ്റൊരു മെഗാഹിറ്റിലേക്ക് . പ്രശാന്ത് നീലിന് സല്യൂട്ട്. മികച്ച അഭിനയവുമായി യാഷും ,സഞ്ജയ് ദത്തും.

രാജ്യമൊട്ടാകെ പ്രേക്ഷകർ  ആകാംക്ഷയോടെ കാത്തിരുന്ന  " കെ.ജി.എഫ് ചാപ്റ്റർ രണ്ട് " തീയേറ്ററുകളിൽ എത്തി. ഗംഭീര ചിത്രമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 

എഴുപതുകളുടെ അവസാനം മുതൽ എൺപതുകളുടെ തുടക്കം കാലഘട്ടമാണ് സിനിമയുടെ പ്രമേയം. കോളാർ ഗോൾഡ് ഫീൽഡ് അടങ്ങുന്ന ചരിത്രപരമായ കാലത്താണ് കഥ നടക്കുന്നത്. 

യാഷ്പ്രധാനറോളിൽഅഭിനയിക്കുന്ന ഈ ചിത്രം പ്രശാന്ത് നീലാണ് രചനയും 
സംവിധാനവുംനിർവ്വഹിച്ചിരിക്കുന്നത്. മലയാളത്തിൽ മൊഴി മാറ്റ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതും വിജയം നേടുന്നതും വലിയ സംഭവമല്ല.  എന്നാൽ ഈ ചിത്രത്തിൻ്റെ വിജയത്തിൻ്റെ പ്രധാന ക്രെഡിറ്റ് സംവിധായകന് നൽകാം .

യാഷ് - രാജാ ക്യഷ്ണപ്പ ഭരിയ്യാ - റോക്കിയായും ,അൻമോൾ വിജയ് ചെറുപ്പത്തിലുള്ള റോക്കിയായുംഅഭിനയിക്കുന്നു. സഞ്ജയ് ദത്ത് ( അഥിര ), ശ്രീനിദി ഷെട്ടി ( റീനാ ദേശായി ) ' രവീണ ടണ്ഡൻ ( പ്രധാനമന്ത്രി രമിക സെൻ) , പ്രകാശ് രാജ് ( വിജയേന്ദ്രൻ), അർച്ചന ജോയിസ് ( ശാന്തമ്മ റോക്കിയുടെ അമ്മ ),  രാമചന്ദ്ര രാജു ( ഗരുഡ) ,അച്യൂത്കുമാർ ( ഗുരു പാണ്ഡ്യൻ ) ,മാളവിക അവിനാഷ് ( ദീപ ഹെഡെ - ചീഫ് എഡിറ്റർ 24 ന്യൂസ് )  ,ബി.എസ് അവിനാഷ് ( അൻഡ്രൂസ് ) , വസീദ എൻ .സിംഗ ( കമൽ ), ബി. സുരേഷാ( വിറ്റാൽ) , റാവു രമേഷ്  ( കനേഗാഡിരാഘവൻ) 
റ്റി.എസ് നാഗഭരണ്ണ ( ശ്രീനിവാസ്) ,ലക്കി ലക്ഷ്മൺ ( രാജേന്ദ്ര ദേശായി ) ,വിനയ് ബിദാപ്പ ( വീരത്) ,അയ്യപ്പ പി. ശർമ്മ ( വനരം ) , ജോൺ കോക്കൻ ( ജോൺ)  ,ഗോവിന്ദ ഗൗഡ ( പിയുൺ 24ന്യൂസ് ) , ഹരീഷ് രാജ് ( ഖാസിം )  ,താരഖ് പൊന്നാപ്പ ( ദയ) , ദിനേശ് മംഗ്ലലരു( ഷെട്ടി ) ,ബാലകൃഷ്ണ ( ഇനാത്ത് ഖായിൽ) , ടി.എൻ ശ്രീനിവാസ മൂർത്തി ( നാരായൻ)  ,മോഹൻ ജുനേജ( നാഗാർജുനാ ) തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈശ്വരി റാവു ,ശരൺ ശക്തി ,അപ്പാജി അബരീഷ ദർബഹ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.  

ഒന്നാം ഭാഗത്തേക്കാൾ വൻ സ്വീകാര്യത  ഈ സിനിമയ്ക്ക് ലഭിക്കുമെന്നത് ഉറപ്പാണ്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. 

ഛായാഗ്രഹണം ഭൂവൻ ഗൗഡയും ,സംഗീതം രവിബസ്രൂരും നിർവ്വഹിക്കുന്നു.
പത്തൊൻപത് വയസ്സുള്ള ഉജ്ജ്യൽ കുൽക്കരണിയുടെ  എഡിറ്റിംഗ് ശ്രദ്ധേയം .

കേന്ദ്ര കഥാപാത്രമായ യാഷിന് ശബ്ദം നൽകിയിരിക്കുന്നത് അരുൺ സി.എം ആണ്. മാളവിക അവിനാഷിന് ശബ്ദം നൽകിയിരിക്കുന്നത്  മാലാ പാർവ്വതിയും ,രവീണ Sണ്ടന് ശബ്ദം നൽകിയത് ലെനയുമാണ്. ശങ്കർ രാമകൃഷ്ണൻ മലയാളത്തിൽ സംഭാഷണംഒരുക്കിയിരിക്കുന്നു

ഹോംബാലെ ഫിലിംസിൻ്റെ വിജയ് കരഗണ്ടൂരും കാർത്തിക് ഗൗഡയും ചേർന്നാണ്  ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.  
പൃഥിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസുമാണ് കേരളത്തിൽ ചിത്രം വിതരണം ചെയ്തിതിരിക്കുന്നത്.  കന്നട ഭാഷയ്ക്ക് പുറമെ തെലുങ്ക്, ഹിന്ദി ,തമിഴ്, മലയാളം ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്തു. 2018 ഡിസംബർ ഇരുപത്തിയൊന്നിനാണ് ആദ്യഭാഗം റിലീസ് ചെയ്തത്. 

റോക്കിഭായി ആയി യാഷും, അഥീരമായി സഞ്ജയ് ദത്തും തിളങ്ങി. ക്ലൈമാക്സിലെ സംഘട്ടനരംഗങ്ങൾ ശ്രദ്ധേയമാണ്.  ഒരു പക്ക മാസ് എൻ്റെർടെയിനറാണ് ഈ സിനിമ. രണ്ട് മണിക്കൂർ നാൽപത്തിയെട്ട് മിനിറ്റ് ബോറടിയില്ലാതെ കണ്ടരിക്കാൻ പറ്റും. 

ചാപ്റ്റർ 3  ഉണ്ടെന്നും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു. ബ്രഹ്മാണ്ഡ ഹൈപ്പാണ് ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. ഒന്നാം ഭാഗത്തേക്കാൾ കെട്ടുറപ്പുള്ള തിരക്കഥയാണ്  ഈ സിനിമയുടെ ഹൈലൈറ്റ്. 

അമ്മയും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന് പുതിയ മാനങ്ങളും ഈ സിനിമ കണ്ടെത്തിയിരിക്കുന്നു. 

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK .

 

No comments:

Powered by Blogger.