നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് വീണ്ടും.


സൂപ്പര്‍ഹിറ്റ് ചിത്രമായ 'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം നിവിന്‍ പോളി,റോഷന്‍ ആന്‍ഡ്രൂസ്  വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങും സ്വിച്ചോൺ കർമ്മവും കൊട്ടാരക്കര ഗണപതി ക്ഷേത്രാങ്കണത്തിൽ വെച്ച് നിർവ്വഹിച്ചു.

നിവിന്‍ പോളിക്കൊപ്പം
ഈ ചിത്രത്തിൽ സിജു വിത്സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും അഭിനയിക്കുന്നു
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. ദിവാകരന നിര്‍വ്വഹിക്കുന്നു.
നവീന്‍ ഭാസ്‌കർ തിരക്കഥ എഴുതുന്നു.

സംഗീതം-ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-നോബിള്‍ജേക്കബ്,പ്രൊഡക്ഷന്‍ ഡിസൈനർ-അനീഷ് നാടോടി,കോസ്റ്റ്യൂം ഡിസൈനർ-സുജിത്ത് സുധാകരന്‍,മേക്കപ്പ്-സജി കൊരട്ടി,അസ്സോസിയേറ്റ് ഡയറക്ടേഴ്സ്-കെ. സി. രവി,ദിനേശ് മേനോന്‍, ആര്‍ട്ട് ഡയറക്ടര്‍ – ആല്‍വിന്‍ അഗസ്റ്റിൻ,സ്റ്റിൽസ്-സലീഷ്.

ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ഏപ്രില്‍ 20-ന് ചിത്രീകരണം ആരംഭിക്കുന്നു.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.