ഒമർ ലുലുവിൻ്റെ " POWER STAR " മാർച്ച് 31ന് സ്വിച്ച് ഓൺ .

ഇന്ന് പല സിനിമാ ഗ്രൂപ്പുകളിലും ഒരു പോസ്റ്റ്‌ കണ്ടിരുന്നു ഞാനടക്കം പല ഡയറ്കടർമാരും പഴയ സിനിമയിലെ ഹിറ്റ് ഡയലോഗ് ഉപയോഗിക്കുന്നു പുതിയത് എഴുതാൻ കഴിവില്ലാത്ത കൊണ്ടാണ് എന്നതാണ് അവരുടെകണ്ടുപിടിത്തം.പക്ഷേ ഞാന്‍ പഴയ സിനിമയിലെ ഡയലോഗ് പറയിച്ചത് ഫൺ മൂഡിൽ ഉള്ള സിനിമയിലാണ് അതും പുതിയ പിള്ളേരെ കൊണ്ടും ധർമ്മുസിനെയും കണാരനെയും കൊണ്ടും ഒക്കെയാണ്, അത്കൊണ്ട് എല്ലാവരെയും കൂടി ഒരു കയറിൽ കെട്ടരുത് മോനൂസേ.
ഞാൻ ആദ്യമായി പൂർണ്ണമായും ഡയലോഗ് എഴുതിയ സിനിമ പവർസ്റ്റാർ ആണ്.

ഒരിക്കലും ഞാന്‍ എഴുത്തും എന്ന് വിചാരിച്ചിട്ട് ഇല്ല പക്ഷേ Dennis Joseph എന്ന Legend ആയി ഒരു കൊല്ലം പവർസ്റ്റാറിനു വേണ്ടി വർക്ക് ചെയ്യാന്‍ പറ്റി എന്നതാണ് ഇപ്പോ എന്റെ Confidence.

ഞാന്‍ അങ്ങനെ പ്രതീക്ഷിക്കാതെ എഴുത്ത്‌ എന്ന മേഖലയിലും എത്തി ബാക്കി എല്ലാം നിങ്ങൾ എന്റെ പുതിയ സിനിമയായ "പവർസ്റ്റാറും,നല്ല സമയം" കണ്ടിട്ട് പറയൂ❣️. 
മാർച്ച് 31 Switch On at Kannur✌️.

ഒമർ ലുലു 
( സംവിധായകൻ )

No comments:

Powered by Blogger.