തിക്കുറിശ്ശി അനുസ്മരണം .

 
തിരുവനന്തപുരം പ്രസ് ക്ലബ്ബും തിക്കുറിശ്ശി  ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച 
തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്മരണംതിരുവനന്തപുരം പ്രസ് ക്ലബ്ബ്  ഹാളിൽ 
മന്ത്രി ജി. ആർ. അനിൽ  ഉദ്ഘാടനം ചെയ്തു.

മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നുതിക്കുറിശ്ശിയെന്നും തിക്കുറിശ്ശിയുടെ ഭവനം  സ്മാരകമാക്കാൻ ഫൗണ്ടേഷൻ  മുൻകൈ എടുക്കണമെന്നുംഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക്  സർക്കാരിന്റെപിന്തുണയുണ്ടാകുമെന്നും മന്ത്രി  പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ്‌ എം. രാധാകൃഷ്ണൻഅധ്യക്ഷനായിരുന്നു.ചലച്ചിത്ര അക്കാദമി  വൈസ്ചെയർമാൻപ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര നിരൂപകൻ ടി. പി.ശാസ്തമംഗലം തിക്കുറിശ്ശി അനുസ്മരണ പ്രഭാഷണം നടത്തി .ഫൗണ്ടേഷൻ സെക്രട്ടറി  രാജൻ വി. പൊഴിയൂർ, ട്രഷറർ സുരേന്ദ്രൻ കുര്യാത്തി,  എൻ. ആർ. സി. നായർ, റഹിം  പനവൂർ,ഷീബ  തുടങ്ങിയവർ സംസാരിച്ചു. ഡോ: വാഴമുട്ടം ചന്ദ്രബാബു തിക്കുറിശ്ശി സ്മരണാഞ്ജലി  നടത്തി.

റഹിം പനവൂർ
ഫോൺ :9946584007

No comments:

Powered by Blogger.