കൊച്ചിആര്‍.ഐ.എഫ്.എഫ്.കെ.(RIFFK)ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ.കൊച്ചി: കേരള സംസ്ഥാന ചലച്ചിത്രഅക്കാദമികൊച്ചിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ചു വരെ സരിത, സവിത, കവിത എന്നീ തീയേറ്ററുകളില്‍ സംഘടിപ്പിക്കുന്ന റീജിണല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആലോചന യോഗം എറണാകുളം ഗസ്റ്റ് ഹൗസില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ അദ്ധ്യക്ഷതയില്‍  ചേര്‍ന്നു.

മാര്‍ച്ച് പതിനാറിന് ഫെസ്റ്റിവല്‍ ഓഫീസില്‍ എറണാകുളം നോര്‍ത്തിലുള്ള മാക്ട ഓഫീസില്‍ ഉത്ഘാടനം നടക്കും.പതിനാറു മുതല്‍ ഓഫ്‌ലൈനായുംഇരുപത്തിയഞ്ച് മുതല്‍ ഓണ്‍ലൈന്‍ ആയും പ്രതിനിധികളുടെ റജിസ്‌ട്രേഷന്‍ ആരംഭിക്കും. 

തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെ. യില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങള്‍ കൊച്ചിയിലെ റീജിണല്‍ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിക്കും. ആലോചന യോഗത്തില്‍ കൊച്ചിൻ കോര്‍പറേഷൻ മേയര്‍ അനില്‍കുമാര്‍, അക്കാദമി സെക്രട്ടറി സി അജോയ്, ജോഷി, സുന്ദര്‍ദാസ്, ഷിബു ചക്രവര്‍ത്തി, സജിത മഠത്തില്‍ സോഹന്‍ സീനുലാല്‍, ഇടവേള ബാബു തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

No comments:

Powered by Blogger.