ഫുൾ ഓൺ ആണേ; പത്രോസിന്റെ പടപ്പുകളിലെ പുതിയ ഗാനം പുറത്തിറങ്ങി!

'ഫുൾ ഓൺ ആണേ'; പത്രോസിന്റെ പടപ്പുകളിലെ പുതിയ ഗാനം പുറത്തിറങ്ങി!

'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ സഹ എഴുത്തുകാരനായ ഡിനോയ്‌ പൗലോസിന്റെ രചനയിൽ നവാഗതനായ അഫ്‌സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന‌ 'പത്രോസിന്റെ പടപ്പുകള്‍' എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. പത്രോസും മക്കളും അമ്മച്ചിയുമടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങളും നുറുങ്ങു തമാശകളുമെല്ലാം ഈ ഗാനരംഗത്തിൽ ആസ്വദിക്കാൻ കഴിയുന്നുണ്ട്‌. ജെയ്ക്സ്‌ ബിജോയ് സംഗീതം നൽകി ജാസി ​ഗിഫ്റ്റ് പാടിയിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ശബരീഷ് വർമ്മയും ടിറ്റോ പി തങ്കച്ചനും ചേർന്നാണ്. ജേക്സ് ബിജോയും ​ഗാനത്തിൽ ആലപിച്ചിട്ടുണ്ട്.

ജനപ്രിയ ടിവി പരമ്പരയായ ഉപ്പും മുളകിന്റെ രചയിതാവായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് 'പത്രോസിന്റെ പടപ്പുകൾ.' 'തണ്ണീര്‍മത്തന്‍ ദിനങ്ങളു'ടെ വമ്പൻ വിജയത്തിന് ശേഷം ഡിനോയ് പൗലോസ് സ്വതന്ത്രമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ‌ഡിനോയ്‌ പൗലോസിനൊപ്പം റഫുദീൻ, നസ്‌ലീൻ, ശബരീഷ് വർമ്മ,‌ രഞ്ജിത മേനോൻ, ഗ്രേയ്‌‌സ് ആന്റണി, ജെയിംസ്‌ ഏലിയ, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, വൈപ്പിൻ പശ്ചാത്തലത്തിൽ നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഈ കുടുംബ ചിത്രം മാർച്ച് 18ന് തിയേറ്ററുകളിൽ റീലീസ് ചെയ്യുന്നു

മരിക്കാർ എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹൻ, ചിത്രസംയോജനം ആൻഡ് ക്രീയേറ്റീവ് ഡയറക്ഷൻ സംഗീത് പ്രതാപ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, കലാ സംവിധാനം ആഷിക് എസ്, ചമയം സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ രാമചന്ദ്രൻ, സൗണ്ട് ഡിസൈൻ ധനുഷ് നായർ, സൗണ്ട് മിക്സ് അനീഷ് പി, വസ്ത്രാലങ്കാരം ശരണ്യ ജീബു, നിശ്ചല ഛായാഗ്രഹണം സിബി ചീരൻ, പരസ്യകല അനദർറൗണ്ട്, യെല്ലോടൂത്ത്. പി.ആർ.ഒ. എ.എസ് ദിനേശ്, ആതിര ദിൽജിത്ത്.‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌ എം.ആർ പ്രൊഫഷണൽ.

No comments:

Powered by Blogger.