വർഷങ്ങളുടെ നീതി നിഷേധത്തിൻ്റെ ചരിത്രമാണ് " പട" .

കുഞ്ചാക്കോ ബോബൻ, 
ജോജു ജോർജ് ,വിനായകൻ, ദിലീഷ്  പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ കെ.എം. സംവിധാനം ചെയ്ത " പട" പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു. 

കുഞ്ചാക്കോ ബോബൻ 
( രാകേഷ് കാഞ്ഞങ്ങാട് ), ജോജു ജോർജ്ജ് ( അരവിന്ദൻ മണ്ണൂർ ),വിനായകൻ ( ബാലു കല്ലാർ ), ദിലീഷ് പോത്തൻ 
( നാരായൺക്കുട്ടി ) ,ഷൈൻ ടോം ചാക്കോ ( സാദിഖ് ഹസനാർ ), റ്റി.ജി രവി ( അഡ്വ. ജയപാലൻ ), ജഗദീഷ് ( പി. കൃഷ്ണകുമാർ ഐ. എ എസ് ) , കനി കുസൃതി ( ഷീജ പി.കെ ), ഇന്ദ്രൻസ് ( സഖാവ് കണ്ണൻ മൂണ്ടുർ ), പ്രകാശ് രാജ് ( ചീഫ് സെക്രട്ടറി എൻ . രാജശേഖരൻ ഐ. എ .എസ് ), മിനി കെ.എസ് ( ഉണ്ണിമായ പ്രസാദ് ) , സലീംകുമാർ( ജസ്റ്റീസ് തങ്കപ്പൻ ആചാരി ), ആദത്ത് ഗോപാലൻ( ഉസ്മാൻ ) ,സാവിത്രി ശ്രീധരൻ (കുഞ്ഞി ), ജോർജ്ജ് ഏലിയ ( കെ.ചന്ദ്രൻ ഐ.പി. എസ് ), സുധീർ കരമന ( ഫ്രാൻസിസ് ചാക്കോ ഐ. പി. എസ് ) ,സിബി തോമസ് ( സി.ഐ. ജോയ് ജോസഫ്) എന്നിവർ വിവിധ
കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു.അർജുൻരാധാകൃഷ്ണൻ ( അജയ് ശ്രീപദ് ഡാങ്കെ (ഐ. ഏ. എസ് ), ദാസൻ കൊങ്ങാട് ( കുമരൻ ), വിവേക് വിജയകുമാരൻ (സച്ചിൻ അഗർവാൾ ഐ.പി.എസ് ) എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

1996ല്‍ കേരള നിയമസഭ പാസാക്കിയ ഗോത്രവര്‍ഗബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയ്യങ്കാളിപടയിലെ നാല് അംഗങ്ങള്‍ അന്നത്തെ പാലക്കാട് ജില്ലാ കളക്ടര്‍ ഡബ്ല്യു.ആര്‍. റെഡ്ഡിയെ ഒമ്പത് മണിക്കൂര്‍ അദ്ദേഹത്തിന്റെ ചേംബറില്‍ പൂട്ടിയിട്ട യഥാര്‍ത്ഥ സംഭവമാണ്  ഈ സിനിമയുടെ പ്രമേയം .

ആദിവാസികളുടെ ഭൂമി പട്ടയനയത്തിനായി കൈ കോർത്ത  നാല് ചെറുപ്പക്കാർ പാലക്കാട് കളക്ടറെ ബന്ധി ആക്കിക്കൊണ്ട്, നീതിക്ക് വേണ്ടിസർക്കാരിനെതിരെയുള്ള തങ്ങളുടെ പോരാട്ടം നടത്തി. അയ്യങ്കാളി പടയിലെ കല്ലറ ബാബു, അജയന്‍ മണ്ണൂര്‍, കാഞ്ഞങ്ങാട് രമേശന്‍, വിളയോടി ശിവന്‍കുട്ടി എന്നിവരാണ് ഈ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. 

വർഷങ്ങളുടെനീതിനിഷേധത്തിന്റെ ചരിത്രമാണ് " പട" എന്ന ചിത്രത്തിലൂടെ സംവിധായകൻ കമൽ കെ.എം. നമുക്ക് മുൻപിൽ എത്തിച്ചിരിക്കുന്നത്.

ഇ ഫോർ എന്റർടെയ്ൻമെന്റ്, എ.വി.എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ.മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
സമീർതാഹിർഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും, ഷാൻ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. എൻ. എം. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .

വേറിട്ട അഭിനയശൈലിയാണ് എല്ലാവരുംകാഴ്ചവെച്ചിരിക്കുന്നത്. കമലിൻ്റെ മികച്ച സംവിധാനം തന്നെയാണ് സിനിമയുടെ മുഖ്യ ആകർഷണം. 

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK .
 
 
 
 

No comments:

Powered by Blogger.