" ചേലുള്ളോള് " നാളെ പ്രേക്ഷകരിൽ എത്തും.

നാളെ ശനിയാഴ്ച വൈകീട്ട് 5 മണിയോടെ " ചേലുള്ളോള് " പ്രേക്ഷകരിലേക്കെത്തും.
വയനാട് വരദൂരിലെ സുജിത ഉണ്ണികൃഷ്ണൻ രചനയും സംഗീതവും നിർവ്വഹിച്ച നാടൻ ശീല് എന്നെ ഏല്പ്പിച്ച് വിനോദേട്ടൻ ഈ പാട്ടിന് ഓർക്കസ്ട്രേഷൻ ചെയ്ത് പാടി അഭിനയിക്കണം എന്ന് പറഞ്ഞു. പിന്നെ ദൈവം സഹായിച്ച് എല്ലാം പെട്ടെന്നായിരുന്നു.സന്തോഷ് നിസ്വാർത്ഥ ഓർകസ്ട്രേഷൻ ചെയ്യുന്നു. ഞാൻ പാടുന്നു. കാവ്യ എന്ന നായികയെ കണ്ടെത്തുന്നു. ക്യാമറ ചലിപ്പിക്കാൻ അഷറഫ് പാലാഴി എത്തുന്നു. സംവിധാനം ചെയ്യാൻ തുളസി കല്ലേരി എത്തുന്നു. ആർട്ട് ചെയ്യാൻ നിസാർ മലയിൽ എത്തുന്നു. നിഴലായ് ഒപ്പം നില്ക്കാൻ സി.ടി കബീറും ബെൻസിയും എത്തുന്നു. വയനാട്ടിൽ വെച്ച് ഷൂട്ട് ചെയ്യാൻ തീരുമാനിക്കുന്നു.
 
എല്ലാത്തിനുമുപരി നിർമ്മാണ ചിലവ് ഞാൻ ചെയ്യാം എന്ന് പറഞ്ഞ് ദുബായിലെ ആത്മമിത്രം റുക്കിയയും ഭർത്താവ് ഫസലും എത്തിയതോടെ ചേലുളേളാൾ പൂർത്തിയായ്.
Safe guard entertainments you tube ചാനലിലൂടെ നാളെ റിലീസ് ആവുകയാണ്.
കാണണംഅഭിപ്രായം പങ്കു വെക്കണം
ഇഷ്ട്ടപ്പെട്ടാൽ മറ്റുള്ളോർക്ക് ഷെയറും ചെയ്ത് കൂടെ ഉണ്ടാകണം എന്ന്
അഭ്യർത്ഥിക്കുന്നു.

വിനോദ് കോവൂർ .

No comments:

Powered by Blogger.