കാർ റൈസിംങ് ചിത്രവുമായി വിനോദ് ഗുരുവായൂർ.

പുതിയ സിനിമയുടെ എഴുത്ത് തുടങ്ങുകയാണ്സംവിധായകൻ വിനോദ് ഗുരുവായൂർ.
ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ ക്യാൻവാസിൽ ആണ് പുതിയ കഥ പറയുന്നത്. മലയാളത്തിൽ ആദ്യമായി ഒരു മുഴുനീള കാർ റൈസിംങ് പശ്ചാത്തലത്തിൽ കഥ പറയുകയാണ്.

ഹിമാലയവും ,ചെന്നൈയുമാണ് പ്രധാന ലൊക്കേഷൻ. ഹിമാലയൻ റാലിയുമായി ബന്ധപ്പെട്ട ഒരു ട്രാവൽ ത്രില്ലറായിരിക്കും പുതിയ മൂവി. വലിയ ബഡ്ജറ്റ് വരുന്ന മൂവി ആയതിനാൽ...മുന്നൊരുക്കങ്ങൾ കൂടുതൽ വേണം.

മലയാളത്തിലെ ഒരു പ്രധാന നടനോടൊപ്പം തമിഴ്, ഹിന്ദി ഇന്ടെസ്ട്രിയിൽ നിന്നും പ്രധാന വേഷങ്ങളിൽഅഭിനയിക്കുന്നവരുണ്ടാകും. നേരത്തെ പ്ലാൻ ചെയ്തിരുന്നപ്രതിപ്രണയത്തിലാണ് എന്ന സിനിമ അടുത്ത വർഷത്തേക്ക്  മാറ്റി വക്കുന്നു.  സ്വപ്നം കണ്ടിരുന്ന ഒരു പ്രൊജക്റ്റ്‌ യാഥാർഥ്യം ആവുന്നതിന്റെ ത്രില്ലിലാണ് സംവിധായകൻ വിനോദ് ഗുരുവായൂർ.

കാർ റൈസിങ്ങിൽ പങ്കെടുത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ സഹായം  വേണമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് വിനോദ് ഗുരുവായൂർ പറഞ്ഞു. 

ഇന്ത്യൻ സിനിമയിലെ വലിയൊരു ടെക്‌നിഷൻ നിരയുണ്ടാകും,ഈ ചിത്രത്തിനോടൊപ്പം...

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.