നുണകൾ - സത്യം - നീതി = " സല്യൂട്ട് " .


പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ്റെ "സല്യൂട്ട് "
സോണി ലിവിൽ സ്ട്രീം  ചെയ്തു. 

റോഷൻ ആൻഡ്രൂസ് - ബോബി സഞ്ജയ്‌ കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ സൽമാൻ
ചിത്രമാണിത്ത്.മുംബൈ  പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവികൂടിയാണ് " സല്യൂട്ട് " .

അരവിന്ദ് കരുണാകരൻ എന്ന പോലീസുകാരൻ്റെ സത്യാന്വഷ
ണമാണ്  " സല്യൂട്ട് " എന്ന സിനിമയുടെ പ്രമേയം. പോലീസ് സേനയിൽ ചേരാൻ അരവിന്ദ് കരുണാകരന്പ്രചോദനമാകുന്നത് സ്വന്തം ചേട്ടനാണ്. ചേട്ടനും ടീമിന് ഒപ്പം ഒരു കൊലപാതകകേസിൻ്റെ അന്വേഷണത്തിൽ പങ്കാളിയാവേണ്ടി അരവിന്ദന് 
വന്നു. തൻ്റെ ജോലിയിലെ ധാർമ്മികതയെ കുറിച്ച് അരവിന്ദ് കരുണാകരന് ആശയം കുഴപ്പം തോന്നി. തുടർന്ന് അഞ്ച് വർഷത്തേക്ക് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിക്കുകയാണ് അരവിന്ദ് .

രണ്ട് വർഷങ്ങൾക്ക് ശേഷം ജീവിതം മാറ്റിമറിച്ച ആ പഴയ കേസിൻ്റെ സത്യം അറിയാൻ അരവിന്ദ് കരുണാകരൻ മടങ്ങിവരുന്നു. നുണകൾ - സത്യം - നീതി എന്ന ടാഗ് ലൈൻ തന്നെയാണ് സിനിമ പറയുന്നത്. നിയമം ,സിസ്റ്റം ഇവയുടെ നൂലാമാലകളിൽ പെട്ടുപോയഒരുനിരപരാധിയ്ക്ക് നീതി ഉറപ്പാക്കാൻ അരവിന്ദ് കരുണാകരൻ നടത്തുന്ന പോരാട്ടമാണ് ഈ സിനിമ .അരവിന്ദ് കരുണാകരനായി തിളക്കമാർന്ന അഭിനയമാണ് ദുൽഖർ സൽമാൻ കാഴ്ചവെച്ചിരിക്കുന്നത്.ചേട്ടനായി മനോജ് കെ. ജയനും തിളങ്ങി .

ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രംകൂടിയാണിത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ്കെ.ജയൻ,അലൻസിയർ ലേ ലോപ്പസ്  , ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
ജേക്സ്ബിജോയിയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. എ.ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർസിദ്ധുപനയ്ക്കൽ,  ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. അമർ ഹാൻസ്പൽ അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് അലക്സ്‌ ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ.പി.ആർ.ഒ :  മഞ്ജു ഗോപിനാഥ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .

പോലീസ് ഉദ്യോഗസ്ഥരുടെ ക്യത്യനിർവ്വഹണത്തിൽ രാഷ്ട്രിയക്കാർ സമ്മർദ്ദം ചെലുത്തുമ്പോൾ അത് ഗുരുതരമായക്രമക്കേടുകളിലേക്ക് നിങ്ങുമെന്ന് " സല്യൂട്ട് " പറയുന്നു. നിരപരാധികൾ ഫ്രെയിം ചെയ്യപ്പെടുന്നത് എങ്ങനെയെന്ന് നമുക്ക് കാണിച്ചു തരുന്നു. എന്നാൽ തിരക്കഥയുടെ പോരായ്മമൂലം ആകാംക്ഷ നിലനിർത്താൻ സിനിമയ്ക്ക് കഴിയുന്നില്ല. 

പ്രേക്ഷകൻ്റെ മനസിൽ ശരാശരി കാഴ്ചാനുഭവം മാത്രമെ " സല്യൂട്ട് " എന്ന സിനിമ നൽകുന്നുള്ളു എന്നതാണ് യഥാർത്ഥ്യം .

Rating : 3 / 5.
സലിം പി.ചാക്കോ 
cpK desK .
 

No comments:

Powered by Blogger.