" പട" മാർച്ച് പത്തിന് തീയേറ്ററുകളിലേക്ക്,

കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോര്‍ജ്ജും ദിലീഷ് പോത്തനും ഒന്നിക്കുന്ന 'പട' റിലീസിന് ഒരുങ്ങുന്നു. കമല്‍ കെ.എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2012ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം 'ഐഡി'യിലൂടെ സംവിധായകനായി അരങ്ങേറിയ വ്യക്തിയാണ് കമല്‍. 

ഇ-ഫോർ എൻ്റര്‍ടെയ്ന്‍മെൻ്റ്, എ.വി.എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങൾക്ക് മുന്‍പ് നടന്നതും ഏറെ മാധ്യമശ്രദ്ധ നേടിയതുമായ ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് പട ഒരുക്കുന്നത്. കേരള നിയമസഭ 1996ൽ പരിഷ്കരിച്ച ആദിവാസി ഭൂനിയമം  ഉണ്ടാക്കിയ രാഷ്ട്രീയ പ്രതിരോധത്തിന്റെ കഥ കൂടിയാണ്.

കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തൻ എന്നിവരെ കൂടാതെ പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, അർജുൻ രാധാകൃഷ്ണൻ, ഇന്ദ്രൻസ്, സലീംകുമാർ, ജഗദീഷ്, ടി.ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ, വി.കെ ശ്രീരാമൻ, ശങ്കർരാമകൃഷ്ണൻ, കനി കുസൃതി, കോട്ടയം രമേഷ്, സുധീർ കരമന, സജിത മഠത്തിൽ തുടങ്ങി ഒട്ടനവധി
അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണംനിര്‍വ്വഹിക്കുന്നത്. കമല്‍ കെ.എം തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവ്വഹിക്കുന്നത്. ഷാന്‍ മുഹമ്മദാണ് ചിത്ര സംയോജനം നിർവ്വഹിക്കുന്നത്. 

വിഷ്ണു വിജയനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എൻ.എം ബാദുഷ ആണ് ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ. കെ.രാജേഷ്, പ്രേംലാൽ കെ.കെ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽ ദാസ്, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവിയർ, മേക്കപ്പ്- ആർ.ജി വയനാടൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സുധർമ്മൻ വള്ളിക്കുന്ന്, പ്രതാപൻ കല്ലിയൂർ, എസ്സൻ കെ എസ്തപ്പാൻ, ചീഫ് അസോ: ഡയറക്ടർ- സുധ പത്മജ ഫ്രാൻസീസ്, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.