വിശാലിൻ്റെ " വീരമേ വാകൈ സൂടും " ആക്ഷൻ ത്രില്ലർ മൂവി. നെടുഞ്ചേഴിയനായി ബാബുരാജ് മിന്നുന്ന അഭിനയം കാഴ്ചവെച്ചു.


വിശാലിനെ നായകനാക്കി തൂ പാ ശരവണൻ തിരക്കഥ
ഏഴുതി  സംവിധാനം ചെയ്യുന്ന  "  വീരമേ വാകൈ സൂടും - Only bravery wears the crown " തീയേറ്ററുകളിൽ എത്തി. 
ആക്ഷൻ ത്രില്ലർ സിനിമയാണിത്. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ്  ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. 

വിശാൽ പുരുഷോത്തം 
പോറസായും  ,ഡിംപിൾ ഹയാത്തി മൈഥിലിയായും, ബാബുരാജ് നെടുഞ്ചേഴിയനായും  ,യോഗി ബാബു ദലപതിയായും, ജി. മാരിമുത്തു പോറസിൻ്റെ പിതാവായും, അഖിലൻ എസ് പുഷ്പരാജയായും ,രാജ ചെമ്പോലു നീലകാന്തനായും , ആർ. എൻ. ആർ മനോഹർ കാട്ടമുത്തു ആയും ,ഇളങ്കോ കുമാരവേൽ പരിശുദ്ധമായും, രവീണ രവി ദ്വാരകയായും, തുളസി പോറസിൻ്റെ അമ്മയായും വേഷമിടുന്നു. 

ഛായാഗ്രഹണം കവിൻ രാജും, എഡിറ്റിംഗ് എൻ. ബി. ശ്രീകാന്തും ,സംഗീതം യുവ ശങ്കർ രാജയും , ഗാനരചന വിവേകും ശ്രീമണിയും നിർവ്വഹിക്കുന്നു. നിവേദിത, യുവ ശങ്കർ രാജ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

മൂന്ന് വ്യത്യസ്ത സംഭവങ്ങൾ നെടുഞ്ചേഴിയനിൽ കേന്ദ്രീകരിക്കുന്ന പ്രമേയമാണ് സിനിമ പറയുന്നത്. പണവും സ്വാധീനവും എത് വ്യക്തികൾക്കും സമൂഹത്തിൽ കാര്യങ്ങൾ സാധിക്കുമെന്നും അതിനെതിരെ പോരാട്ടം സംഘടിപ്പിക്കുമ്പോൾ വിജയം എത്തിച്ചേരും. എസ്. ഐ ടെസ്റ്റ് കഴിഞ്ഞ് ജോലിയ്ക്ക് കാത്തിരിക്കുന്ന പോറസ് 
( വിശാൽ ) ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് " വീരമേ വാകൈ സൂടും " .

രണ്ടാം പകുതി ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ്. വിശാലും ബാബുരാജും തമ്മിലുള്ള ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. കഥയിൽ പുതുമ ഒന്നും അവകാശപ്പെടാനില്ല.  നെടുഞ്ചേഴിയനായി  ബാബുരാജ് മിന്നുന്ന  പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 
വിശാലിൻ്റെ പതിവ് ശൈലി ഈ സിനിമയിലും തുടരുന്നു. 

Rating : 3 / 5.
സലിം പി. ചാക്കോ .
cpk desk .
 

No comments:

Powered by Blogger.