"ഭീഷ്മപർവ്വം" എന്ന സിനിമയും " ബിലാലും " തമ്മിൽ യാതൊരു സാമ്യതയും ഉണ്ടാകില്ല : മമ്മൂട്ടി.
" ഭീഷ്മപർവ്വം" എന്ന സിനിമയും " ബിലാലും " തമ്മിൽ യാതൊരു സാമ്യതയും ഉണ്ടാകില്ലെന്ന് മമ്മൂട്ടി. കഥകൊണ്ടും അവതരണ ശൈലികൊണ്ടും ഇരു സിനിമകളും തീർത്തും വ്യത്യസ്തമായിരിക്കുമെന്ന്  മമ്മൂട്ടി പറഞ്ഞു. 

ഭീഷ്മപർവ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം. 

ബിഗ്ബി എന്ന ചിത്രം പുറത്തിറങ്ങി പതിനാല് വർഷങ്ങൾക്ക് ശേഷം  മമ്മൂട്ടിയും അമൽ നീരദും  ഒന്നിക്കുന്ന ചിത്രം കൂടിയാണ് "  ഭീഷ്മപർവ്വം ".വൻ ബഡ്ജറ്റിലുള്ള ഈ ചിത്രം അമൽനീരദ് പ്രൊഡക്ഷൻസിന് വേണ്ടി അമൽനീരദ് തന്നെയാണ് നിർമ്മിക്കുന്നത്. 

ഷൈൻ ടോം ചാക്കോ, സൗബിൻ സാഹിർ ,ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ,  ലെന, വീണ നന്ദകുമാർ , നാദിയ മൊയ്തു ,അഞ്ജലി, ദിലീഷ് പോത്തൻ, അനസൂയ ഭരദ്വാജ്, സുദേവ്നായർ, അബു സലിം ,  ഷെബിൻ ബെൻസൻ , അന്തരിച്ച നെടുമുടി വേണു, അന്തരിച്ച കെ.പി.ഏ.സി ലളിത, 
സിന്ദ്ര ,ജിനു ജോസഫ്, ഹരീഷ് പേരടി ,മാലാ പാർവ്വതി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കന്നു. 

അമൽ നീരദ്  ,നവാഗതനായ ദേവദത് ഷാജി എന്നിവർ രചനയും ,ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനും ,സംഗീതം  സുഷിൻ ശ്യാമും , എഡിറ്റിംഗ് വിവേക് ഹർഷനും , അഡീഷണൽ സ്ക്രിപ്റ്റ് രവിശങ്കറും , അഡിഷണൽ ഡയലോഗ്സ് ആർ. ജെ. മുരുകനും, പ്രൊഡക്ഷൻ ഡീസൈൻ സുനിൽബാബുയും, വസ്ത്രാലങ്കാരം സമീറ സനീഷും , ശബ്ദ ലേഖനം തപസ് നായകും ,ആക്ഷൻ കോറിയോഗ്രാഫി സുപ്രിം സുന്ദറും  നിർവ്വഹിക്കുന്നു. ലിനു ആൻ്റണി അസോസിയേറ്റ് ഡയറ്കറാണ് .ഷഹീൻ താഹ പബ്ല്ളിസിറ്റി സ്റ്റിൽസും, ഓൾഡ് മങ്ക്സ് പോസ്റ്റർ ഡിസൈനുമാണ്. 

മമ്മൂട്ടിയുടെ കരിയറിലെ ഒരു അൾട്രാ മാസ്സ് സ്റ്റൈലിഷ് ചിത്രമായിരിക്കും " ഭീഷ്മപർവ്വം " .ഈ ചിത്രം മാർച്ച് മൂന്നിന് തീയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ .
cpk desk .
 
 
  
 

No comments:

Powered by Blogger.