അച്ഛനും അമ്മയും ചിന്തിക്കുന്നതുപോലെയല്ലല്ലോ മക്കൾ ചിന്തിക്കുന്നത് : സത്യൻ അന്തിക്കാട് ചിത്രം " മകൾ " .ജയറാം ,മീര ജാസ്മിൻ , ദേവിക സഞ്ജയ് എന്നിവർ പ്രധാന വേഷങ്ങളിൽ .


" Chat " 
അച്ഛനും അമ്മയും രണ്ട് മതത്തിൽ നിന്നായത് എൻ്റെ കുറ്റം കൊണ്ടാണോ ?അറിയാതെ ഒന്നു കുരിശു വരച്ചാൽ അച്ഛൻഞ്ഞെട്ടും .' " എൻ്റെ ഗുരുവായൂരാപ്പാ " എന്നൊന്ന് വിളിച്ചു പോയാൽ അമ്മ കണ്ണുരുട്ടും ...!

അച്ഛനും അമ്മയും ചിന്തിക്കുന്നതുപോലെയല്ലല്ലോ " മക്കൾ " ചിന്തിക്കുന്നത്.

ജയറാം , മീര ജാസ്മിൻ, ദേവിക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട്  സംവിധാനം ചെയ്യുന്ന കുടുംബചിത്രമാണ് " മകൾ " .
 
'ഒരു ഇന്ത്യൻ പ്രണയകഥ'യും, 'കുടുംബപുരാണ'വും, 'കളിക്കള'വുമൊക്കെ നിർമ്മിച്ച 'സെൻട്രൽ പ്രൊഡക്ഷൻസാണ്' ഈ ചിത്രം നിർമ്മിക്കുന്നത് .

ഡോ. ഇക്‌ബാൽ കുറ്റിപ്പുറം  രചനയും , എസ്. കുമാർ ഐ.എസ്.സിയും  ഛായാഗ്രാഹണവും നിർവ്വഹിക്കുന്നു. 

കുടുംബ ചിത്രം " മകൾ " ഉടൻ  തീയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ .
 
 

No comments:

Powered by Blogger.