നടൻ പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി ചുമതലയേറ്റു.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ആയി നടന്‍ പ്രേംകുമാര്‍ ചുമതലയേറ്റു. വൈസ് ചെയര്‍പേഴ്സണ്‍ ആയിരുന്ന ബീനാപോള്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് പ്രേംകുമാറിനെ നിയമിച്ചുകൊണ്ട് ഫെബ്രുവരി 18നാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.

കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കിലെ അക്കാദമിയുടെആസ്ഥാനമന്ദിരത്തിലത്തെി ഫെബ്രുവരി 28 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്,ട്രഷറര്‍ആര്‍.ശ്രീലാല്‍,ഡെപ്യൂട്ടിഡയറക്ടര്‍മാരായ എച്ച്.ഷാജി, എന്‍.പി സജീഷ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അക്കാദമി ജീവനക്കാരുമായി അദ്ദേഹം ചര്‍ച്ച നടത്തി.No comments:

Powered by Blogger.