ചിരിയുടെ പൂരം തീർത്ത് "തിരിമാലി " .

നേപ്പാളിൻ്റെ പശ്ചാത്തലത്തിൽ ചിരിയുടെ പൂരം തീർത്ത് " തിരിമാലി " തീയേറ്ററുകളിൽ എത്തി. നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ്.കെ.ലോറൻസാണ്.

" ശിക്കാരി ശംഭു "വിനു ശേഷം ഏയ്ഞ്ചൽ മരിയ സിനിമാസിൻ്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം  നേപ്പാളിലും ,കുളു, മൊണാലിയുമാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. 

ബിബിൻ ജോർജ്, ധർമ്മജൻ ബോൾഗാട്ടി, ജോണി ആൻ്റണി, അന്ന രേഷ്മ രാജൻ  എന്നിവർ ഈ ചിത്രത്തിലെ 
കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്നു.

ഹരീഷ് കണാരൻ ,
സലീംകുമാർ,  ഇന്നസെൻ്റ്, സോഹൻ സീനുലാൽ, നസീർ സംക്രാന്തി, അസീസ് നെടുമങ്ങാട്  എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

കേരളത്തിൽ ഒരു ഗ്രാമത്തിൽ ചെറുകിട ലോട്ടറി
കച്ചവടം നടത്തുന്ന ബേബി എന്ന യുവാവ്. തൻ്റെ ആത്മ സ്നേഹിതനായ പീറ്ററും നാട്ടിലെ പലിശക്കാരനായ അലക്സാണ്ടറും ഒന്നിച്ച് നേപ്പാളിലേക്കു ഒരു യാത്ര പോകുന്നു. അവരുടെ യാത്രയും അവിടെ അവർ നേരിടേണ്ടി വരുന്ന സംഭവങ്ങളുമാണ് അത്യന്തം രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ഇതിനിടയിലൂടെ സമൂഹത്തിലെ ജീവിതഗന്ധിയായ ചില സന്ദേശങ്ങളും ഈ ചിത്രം നൽകുന്നുണ്ട്.

ബേബിയെ ബിബിൻ ജോർജും, പീറ്ററിനെ ധർമ്മജൻ ബോൾഗാട്ടിയും,അലക്സാണ്ടറെ ജോണി ആൻ്റണിയും  അവതരിപ്പിക്കുന്നു. നേപ്പാളിലെ സൂപ്പർ നായിക സ്വസ്തിമാ കട്ക  ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സേവ്യർ അലക്സും ,രാജീവ് ഷെട്ടിയും ചേർന്നാണ് തിരക്കഥ രചിക്കുന്നത്.ഒരു ഹിന്ദി ഗാനമുൾപ്പടെ
നാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുണ്ട്.പ്രശസ്ത ബോളിവുഡ് ഗായികയായ സുനിന്ദി ചൗഹാൻ ആണ് ഇതിലെ ഹിന്ദി ഗാനമാലപിച്ചിരിക്കുന്നത് .

ഗാനരചന  അജീഷ് ദാസും ,
സംഗീതം ബിജിപാലും ,
ഫൈസൽ അലി ഛായാഗ്രഹണവും വി.സാജൻ എഡിറ്റിംഗുംകലാസംവിധാനം അഖിൽരാജും , മേക്കപ്പ് റോണക്സ് സേവ്യറും ,
കോസ്റ്റ്യും, ഡിസൈൻ ഇർഷാദ് ചെറുകുന്നും ,അസ്സോസ്സിയേറ്റ് ഡയറക്ടേർസ്മ നേഷ് ബാലകൃഷ്ണനും , രതീഷ് മൈക്കിൾ എന്നിവരും 
പ്രൊജക്റ്റ് ഡിസൈനർ ഡോ. എൻ.എം .ബാദുഷയും ,
പ്രൊഡക്ഷൻ കൺട്രോളർ
ശ്രീകുമാർ ചെന്നിത്തയും പി.ആർ.ഓമാർ  
വാഴൂർ ജോസ്, മഞ്ജു ഗോപിനാഥും നിർവ്വഹിക്കുന്നു.

ജോണി ആൻ്റണി മികച്ച അഭിനയമാണ്  കാഴ്ചവെച്ചിരിക്കുന്നത്.  ബിബിൻ ജോർജ്ജും, ധർമ്മജൻ ബോൾഗാട്ടിയും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു. ഛായാഗ്രഹണം മികച്ചതായി . 

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് " തിരിമാലി"  ഒരുക്കിയിരിക്കുന്നത്. 

Rating : 3.5 / 5.
സലിം പി. ചാക്കോ . 
cpK desK .


No comments:

Powered by Blogger.