" കർണ്ണൻ നെപ്പോളിയൻ ഭഗത് സിംഗ് " റിലീസ് മാറ്റിവെച്ചു.ധീരജ് ഡെന്നി പ്രധാന  കഥാപാത്രമായെത്തുന്ന ചിത്രം " കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് " കൊവിഡ് വ്യാപനം ശക്തമാവുകയും കൂടുതല്‍ ജില്ലകള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ  റിലീസ് മാറ്റി വെച്ചു. നാളെ ( ജനുവരി 28) ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. റിലീസ് തീയതി പിന്നിട് അറിയിക്കും. 

ഫസ്റ്റ് പേജ് എന്റെർടൈൻമെന്റിന്റെ ബാനറിൽ മോനുപഴേടത്ത് നിർമ്മിച്ച്, ശരത് ജി.മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന " കർണൻ, നെപ്പോളിയൻ ഭഗത് സിംഗ് ".

ഒരു ഗ്രാമത്തിലെ ഏതാനും ചെറുപ്പക്കാർ രൂപം കൊടുത്ത ഒരു ക്ലബ്ബാണ് കർണൻ, നെപ്പോളിയൻ, ഭഗത് സിംഗ്
ഈ ക്ലബ്ബ് പ്രവർത്തനവുമായി നീങ്ങുന്ന ഇവരുടെ ജീവിതം ഒരു ഘട്ടത്തിൽ ഏറെ
സംഘർഷഭരിതമാക്കുന്നതാണ്  ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതു്.

ധീരജ് ഡെന്നി, അൽത്താഫ് (സംവിധായകൻ) എൽദോ മാത്യു, അനീഷ് ഗോപാൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.പുതുമുഖം ആദ്യാ പ്രസാദാണ് നായിക.
ജോയ് മാത്യു ,സുധീർ കരമന, നന്ദു, സുനിൽ സുഗതാ, വിജയകുമാർ, ഡോ.റോണി, ഇന്ദ്രൻസ് ,കൊച്ചുപ്രേമൻ, ബിജുക്കുട്ടൻ, ബാലാജി, വിഷ്ണു (ഗപ്പി ഫെയിം) ഷൈജു അടിമാലി ,ബിനു അടിമാലി അബു സലിം ,ജാഫർ ഇടുക്കി, ശ്രീലക്ഷ്മി, രശ്മി ബോബൻ, മോളികണ്ണമാലി,ആര്യാമണികണ്ഠൻ, കുളപ്പുളിലീല,
സേതുലഷ്മി,അമ്പിളിനിലമ്പൂർ,ദേവകിയമ്മ, എന്നിവരും പ്രധാന താരങ്ങളാണ്.

റഫീഖ് അഹമ്മദ്, ബി.കെ. ഹരി നാരായണൻ എന്നിവരുടെ ഗാനങ്ങൾക്കു് 'രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.
പ്രശാന്ത് കൃഷ്ണ,
ഛായാഗ്രഹണവും, റെക്സൻ ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.  വാഴൂർ ജോസാണ്  പി.ആർ.ഓ .


സലിം പി. ചാക്കോ . 
cpK desK.

 

No comments:

Powered by Blogger.