നടൻ റഹ്മാൻ ഷൂട്ടിംഗിനായി കൊച്ചിയിൽ എത്തി.നടൻ റഹ്മാൻ ഇന്ന് കൊച്ചിയിൽ എത്തി. ' എതിരെ ' എന്ന സിനിമയുടെ ഷൂട്ടിംഗിൽ പങ്കെടുക്കാനാണ് താരം എത്തിയിരിക്കുന്നത്. 

റഹ്മാൻ്റെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ദീപു ലാൽ, അമൽ എന്നിവരും കൂട്ടരും റഹ്മാനെ ബൊക്ക നൽകി സ്വീകരിച്ചു. 

നവാഗതനായ അമൽ കെ ജോബാണ് ' എതിരെ ' യുടെ സംവിധായകൻ . അഭിഷേക് ഫിലിംസിൻ്റെ ബാനറിൽ രമേഷ് പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. ഗോകുൽ സുരേഷ് , നമിതാ പ്രമോദ്, വിജയ് നെല്ലിസ് എന്നിവരാണ് എതിരെയിൽ മറ്റു പ്രധാന അഭിനേതാക്കൾ. നവാഗതനായ ചാൾസ് ജോസഫ് സംവിധാനം ചെയ്ത ' സമാറ'യാണ് ഈ വർഷം ആദ്യം റീലീസ് ചെയ്യുന്ന റഹ്മാൻ ചിത്രം.

No comments:

Powered by Blogger.