ഇന്ദ്രൻസിൻ്റെ " നൊണ " ജനുവരി പതിനാലിന് വയനാട്ടിൽ തുടങ്ങും.

"നൊണ"...
....................................
ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം '
ജനുവരി പതിനാലിന് വയനാട്ടിൽ ആരംഭിക്കുന്നു.
...........................................
സമീപകാലത്ത് ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകൻ്റെ മനസ്സിൽ ഇടം നേടിയ ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന " നൊണ "  എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിനാലിന് വയനാട്ടിൽ ആരംഭിക്കുന്നു.

മിസ്റ്റിക്കൽ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജേക്കബ് ഉതുപ്പ് നിർമ്മിക്കുന്ന ഈ ചിത്രംപ്രശസ്ത നാടക സംവിധായകനായ രാജേഷ് ഇരുളമാണ് സംവിധാനം ചെയ്യുന്നത്.നാടകരംഗത്ത് നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ളസംവിധായകനാണ് രാജേഷ് ഇരുളം.അഞ്ചു പ്രാവശ്യം നാടക രചനക്കുള്ള സംഗീത നാടക അക്കാദമിയുടെ അവാർഡുകൾകരസ്ഥമാക്കിയ ഹേമന്ത്കുമാറാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അപ്പോത്തിക്കരി, കൊത്ത് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുകൂടി
യാണ് ഹേമന്ത് കുമാർ.
നാടകരംഗത്തെ രണ്ടു പ്രതിഭാധനന്മാരുടെ സംഗമം കൂടിയെന്നതും ഈ ചിത്രത്തിൻ്റെ പ്രത്യേകത വർദ്ധിപ്പിക്കുന്നു.മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം നാടകരംഗത്തെ പ്രമുഖരും അണിനിരക്കുന്നു.

ഗാനങ്ങൾ സിബി അമ്പലപ്പുറം,
സംഗീതം.റെജി ഗോപിനാഥ്,
പശ്ചാത്തല സംഗീതംഅനിൽ മാള,പോൾ ബത്തേരിയാണു് ഛായാഗ്രാഹകൻ,
കലാസംവിധാനം  സുരേഷ് പുൽപ്പള്ളി,സുനിൽ മേച്ചന.
കോസ്റ്റ്യും ഡിസൈൻ വക്കം മാഹിൻ.മേക്കപ്പ് - ജി ജോ കൊടുങ്ങല്ലൂർ ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ എം.രമേഷ് കുമാർ,
പ്രൊഡക്ഷൻകൺട്രോളർ സന്തോഷ് കുട്ടീസ്.

വാഴൂർ ജോസ്.

No comments:

Powered by Blogger.